എളമരം കടവ് പാലത്തിൽ ജനകീയ ഉദ്ഘാടനം നടത്തി ബിജെപി

ചാലിയാറിന് കുറുകേ നിർമ്മിച്ച എളമരം കടവ് പാലത്തിന്റെ ജനകീയ ഉദ്ഘാടനം നടത്തി ബിജെപി. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് തിങ്കളാഴ്ച പാലത്തിന്റെ ഉദ്ഘാടനം നടത്താനിരിക്കവേയാണ് ബിജെപിയുടെ പുതിയ നീക്കം. കേന്ദ്രമന്ത്രി നിതിൻ ഗഡ്ഗരി നിർദേശിച്ചതുപ്രകാരമാണ് ഇവിടെ പാലം പണിയാൻ സംസ്ഥാനസർക്കാർ കേന്ദ്രത്തിന് അപേക്ഷ നൽകിയതെന്ന് ജനകീയ ഉദ്ഘാടനത്തിനു നേതൃത്വം കൊടുത്ത ബിജെപി ജില്ലാ പ്രസിഡന്റ് വി.കെ. സജീവൻ പറഞ്ഞു.
Read Also: ‘പി സി ജോര്‍ജിനെ വേട്ടയാടി മൂലയ്ക്കിരുത്താമെന്ന് വിചാരിക്കേണ്ട’; സംരക്ഷിക്കുമെന്ന് ബിജെപി
കേന്ദ്ര പദ്ധതിയിൽ ഉൾപ്പെടുത്തി 35 കോടി രൂപ ഫണ്ട് ഉപയോഗിച്ചാണ് പാലം നിർമിച്ചത്. പാലത്തിന്റെ നിർമാണോദ്ഘാടനം അന്നു മന്ത്രി കെ.ടി. ജലീലാണ് നടത്തിയത്. തിങ്കളാഴ്ച നടക്കുന്ന ഉദ്ഘാടന ചടങ്ങിൽനിന്ന് ബിജെപി നേതാക്കളെ ഒഴിവാക്കിയെന്ന് ആരോപിച്ചാണ് നേതാക്കൾ ജനകീയ ഉദ്ഘാടനം നടത്തിയത്.
തിങ്കളാഴ്ച പാലം ഉദ്ഘാടനം ചെയ്യാൻ എട്ടുകാലി മമ്മൂഞ്ഞ് ചമഞ്ഞ് വരുന്ന മന്ത്രിക്കെതിരെയുള്ള പ്രതിഷേധമായാണ് ജനകീയ ഉദ്ഘാടനം നടത്തിയതെന്നും സജീവൻ പറഞ്ഞു. കോഴിക്കോട്–മലപ്പുറം ജില്ലകളെ ബന്ധിപ്പിച്ചുകൊണ്ട് ചാലിയാറിനു കുറുകെയാണ് പാലം നിർമ്മിച്ചിരിക്കുന്നത്.
Read Also: BJP inaugurates Elamaram Kadavu bridge
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here