Ksrtc: മെയ് മാസത്തെ ശമ്പള വിതരണവും പ്രതിസന്ധിയില്‍; സര്‍ക്കാരിനോട് 65 കോടി ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി

സര്‍ക്കാരിനോട് 65 കോടി രൂപ ധനസഹായം ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി. മെയ് മാസത്തെ ശമ്പളവിതരണത്തിനാണ് കെഎസ്ആര്‍ടിസി സര്‍ക്കാരിനോട് ധനസഹായം ആവശ്യപ്പെട്ടിരിക്കുന്നത്. ഏപ്രില്‍ മാസത്തെ ശമ്പള വിതരണം പൂര്‍ത്തിയായതിന് പിന്നാലെയാണ് കെഎസ്ആര്‍ടിസി സര്‍ക്കാരിനോട് കൂടുതല്‍ ധനസഹായം ആവശ്യപ്പെട്ടിരിക്കുന്നത്.
ഇന്നലെ രാത്രിയോടെയാണ് മുഴുവന്‍ ജീവനക്കാരുടേയും ശമ്പള വിതരണം പൂര്‍ത്തിയായത്. 50 കോടി രൂപ ഓവര്‍ ഡ്രാഫ്‌റ്റെടുത്തും 20 കോടി രൂപ സര്‍ക്കാരില്‍ നിന്നും ധനസഹായമായി സ്വീകരിച്ചുമാണ് ശമ്പളവിതരണം പൂര്‍ത്തിയാക്കിയത്. മെയ് മാസം അവസാനിക്കാന്‍ ഇനി അധിക ദിവസമില്ല എന്നതിനാല്‍ കെഎസ്ആര്‍ടിസി അടുത്ത മാസം ശമ്പളം നല്‍കാന്‍ സര്‍ക്കാരിനെ ആശ്രയിക്കാന്‍ നിര്‍ബന്ധിതരാകുകയാണ്.
ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കും വെള്ളിയാഴ്ച ശമ്പളമെത്തിയിരുന്നു. മറ്റ് ജീവനക്കാര്‍ക്കുള്ള ശമ്പളമാണ് ഇന്നലെ വിതരണം ചെയ്തത്. എന്നാല്‍ കെഎസ്ആര്‍ടിസി ശമ്പള വിതരണത്തിനായി എക്കാലവും ധനസഹായം നല്‍കാനാകില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് സര്‍ക്കാര്‍. സമരം ചെയ്തത് കൊണ്ടല്ല ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാത്തതെന്നും പെട്ടിയില്‍ പണം ഇല്ലാത്തതുകൊണ്ടാണ് ശമ്പള വിതരണം വൈകുന്നതെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു.
Story Highlights: ksrtc asked additional 65 crore for salary distribution
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here