‘പി സി ജോര്‍ജിനെ വെണ്ണലയിലെ പരിപാടിക്ക് ക്ഷണിച്ചത് തിരക്കഥയുടെ ഭാഗമായി’; ആരോപണവുമായി വി ഡി സതീശന്‍

വിദ്വേഷ പ്രസംഗക്കേസിന് ആധാരമായ വെണ്ണലയിലെ പരിപാടിയിലേക്ക് പി സി ജോര്‍ജിനെ ക്ഷണിച്ചത് ആരാണെന്ന് അന്വേഷിക്കണമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. പി സി ജോര്‍ജ് പരിപാടിക്കെത്തിയത് മുന്‍കൂട്ടി തയാറാക്കിയ തിരക്കഥയുടെ ഭാഗമായാണെന്ന് വി ഡി സതീശന്‍ ആരോപിച്ചു. മുന്‍ എറണാകുളം ഡിസിസി സെക്രട്ടറി എംബി മുരളീധരനാണോ ഇതിന് പിന്നിലെന്ന് കണ്ടെത്തണമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.
വിലക്കയറ്റം ചൂണ്ടിക്കാട്ടിയും പ്രതിപക്ഷം സംസ്ഥാന സര്‍ക്കാരിന് നേരെ രൂക്ഷവിമര്‍ശനമുയര്‍ത്തി. തൃക്കാക്കരയില്‍ നൂറ് തികയ്ക്കാന്‍ നടന്നപ്പോള്‍ നൂറ് കടന്നത് തക്കാളി വിലയാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. പെട്രോളിന്റെ വിലയും സെസും എക്‌സൈസ് നികുതിയും ചേര്‍ന്ന തുകയുടെ 30.08 ശതമാനം സംസ്ഥാനത്തിന് ലഭിക്കുന്നുവെന്ന് പ്രതിപക്ഷനേതാവ് ചൂണ്ടിക്കാട്ടി. ഇത് സംസ്ഥാനം മറച്ചുവയ്ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിക്കുന്നു. ഓരോ പ്രാവശ്യവും കേന്ദ്രസര്‍ക്കാര്‍ ഇന്ധനവില വര്‍ധിപ്പിക്കുമ്പോള്‍ സംസ്ഥാനം സന്തോഷിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ഇക്കാര്യത്തില്‍ മാതൃക കാണിച്ചിട്ടുണ്ട്. അധിക നികുതി വരുമാനം യുഡിഎഫ് സര്‍ക്കാര്‍ വേണ്ടെന്ന് വച്ചിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ പെട്രോള്‍, ഡീസല്‍ അധികനികുതി ആനുപാതികമായി കുറയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ജനം വലയുമ്പോള്‍ വിപണിയില്‍ ഇടപെടല്‍ നടത്തി വില കുറയ്ക്കാന്‍ സംസ്ഥാനം ശ്രമിക്കുന്നില്ലെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.
Story Highlights: vd satheesan critisized government over inflation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here