‘പ്രതിക്ക് മാധ്യമവിചാരണയാണ് നേരിടേണ്ടിവന്നത്’; പ്രതിഭാഗം അഭിഭാഷകൻ പ്രതാപചന്ദ്രൻ പിള്ള

കോടതിയിൽ പ്രോസിക്യൂഷൻ ഹാജരാക്കിയ തെളിവുകൾ പ്രതിക്ക് ശിക്ഷ വാങ്ങി നൽകാൻ പര്യാപ്തമായതല്ല എന്ന് തെളിയിക്കാൻ പ്രതിഭാഗത്തിന് കഴിഞ്ഞിട്ടുണ്ടെന്നാണ് വിശ്വാസം എന്ന് പ്രതിഭാഗം അഡ്വക്കേറ്റ് പ്രതാപചന്ദ്രൻ പിള്ള. പ്രതിക്ക് മാധ്യമവിചാരണയാണ് നേരിടേണ്ടിവന്നത്. കോടതിക്ക് ആ കാര്യം ബോധ്യപ്പെടുമെന്നാണ് പ്രതീക്ഷയെന്നും പ്രതിക്ക് നീതി ലഭിക്കുമെന്നും പ്രതിഭാഗം അഭിഭാഷകൻ പ്രതാപചന്ദ്രൻ പിള്ള ട്വന്റിഫോറിനോട് പറഞ്ഞു. ( advocate prathapachandran about vismaya case )
താൻ തെറ്റൊന്നും ചെയ്തിട്ടില്ല എന്നും കോടതിക്ക് കാര്യങ്ങൾ ബോധ്യപ്പെട്ടിട്ടുണ്ട് എന്നാണ് വിശ്വാസമെന്നും പ്രതി കിരൺകുമാർ ട്വന്റിഫോറിനോട് പറഞ്ഞു. പുറത്തുവന്ന ഡിജിറ്റൽ തെളിവുകളിലുള്ളത് പകുതി ഭാഗം മാത്രം. എന്തിനാണ് വിസ്മയ കരയുന്നത് എന്നതുൾപ്പടെ മുഴുവൻ കാര്യങ്ങളും കോടതിക്കു കേട്ട് ബോധ്യം വന്നിട്ടുണ്ട്. മകൻ നിരപരാധി എന്നും അനുകൂലമായ വിധി ലഭിക്കുമെന്നും കിരണിന്റെ പിതാവ് സദാശിവൻ പിള്ള ട്വന്റിഫോറിനോട് പറഞ്ഞു.
‘ഡിജിറ്റൽ തെളിവുകളെല്ലാം കട്ട് ചെയ്താണ് ഇടുന്നത്. പൂർണമായിട്ടുള്ള ഓഡിയോ ഉണ്ട്. അതിപ്പോൾ കുറച്ച് പേരുടെ കൈവശം ഉണ്ട്. അതും പ്രചരിക്കുന്നുണ്ട്. അത് കോടതി കേട്ടതാണ്’- കിരൺ പറയുന്നു.
‘ഞങ്ങൾ തെറ്റൊന്നും ചെയ്തിട്ടില്ല. നിരപരാധികളാണ്. 150 ശതമാനവും ഞങ്ങൾക്ക് പ്രതീക്ഷയുണ്ട്. ഡജിറ്റൽ തെളിവിനെ കുറിച്ച് പറയാൻ ഞാൻ അർഹനല്ല. ഏത് വിധേനെയും പോകുമെന്ന് ത്രിവിക്രമൻ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് ഞാൻ എപ്പോഴും എന്റെ മകനൊപ്പമാണ്’-സദാശിവൻ പറയുന്നു.
എന്നാൽ വിസ്മയയുടെ ഭർത്താവ് കിരൺ കുമാറിന് മാതൃകാപരമായ ശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷിതക്കുന്നതെന്ന് വിസ്മയയുടെ അമ്മ സജിത വി നായർ ട്വന്റിഫോറിനോട്. പെൺകുട്ടികളെ സ്വന്തം കാലിൽ നിൽക്കാൻ സമയമായതിന് ശേഷം മാത്രം കല്യാണം കഴിപ്പിക്കണം എന്നാണ് സമൂഹത്തോട് പറയാനുള്ളതെന്നും വിസ്മയയുടെ മാതാവ് പറഞ്ഞു.
പ്രതി കിരൺ കുമാറിന് സമൂഹത്തിന് മാതൃകയായ ശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് വിസ്മയയുടെ പിതാവ് ത്രിവിക്രമൻ നായർ ട്വന്റിഫോറിനോട് പറഞ്ഞു. എല്ലാവർക്കും പാഠമായ ശിക്ഷ തന്നെ കിരണിന് ലഭിക്കുമെന്ന് ത്രിവിക്രമൻ നായർ പറയുന്നു . തങ്ങൾക്ക് ലഭിച്ചത് ഏറ്റവും നല്ല അഭിഭാഷകനെയും ഏറ്റവും നല്ല അന്വേഷണ ഉദ്യോഗസ്ഥനെയുമാണെന്നും അദ്ദേഹം പറഞ്ഞു.
Story Highlights: advocate prathapachandran about vismaya case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here