Advertisement

തൃക്കാക്കരയില്‍ ജോ ജോസഫിനെതിരേ പ്രചാരണത്തിന് ഡോക്ടര്‍മാരെ ഇറക്കി യു.ഡി.എഫ്

May 23, 2022
Google News 2 minutes Read
udfcampaign

തൃക്കാക്കരയില്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിക്കെതിരെ ഡോക്ടര്‍മാരെ പ്രചാരണത്തിന് ഇറക്കി യു.ഡി.എഫ്. തങ്ങള്‍ ഡോക്ടര്‍മാരാണെന്ന് പരിചയപ്പെടുത്തി വീടുകള്‍ കയറി ഇറങ്ങിയായിരുന്നു പ്രചാരണം.(doctors election campaigning for udf)

പ്രൊഫഷണല്‍ കോണ്‍ഗ്രസ് അംഗങ്ങളായ ഡോക്ടര്‍മാരാണ് മണ്ഡലത്തിന്റെ വിവിധ ഇടങ്ങളില്‍ പ്രചാരണം നടത്തിയത്. ഡോ.എസ്.എസ്.ലാലിന്റെ നേതൃത്വത്തിലാണ് പ്രചാരണം. ആരോഗ്യരംഗത്ത് പരാജയപ്പെട്ട ഒരു സര്‍ക്കാരാണ് ഇവിടെയുള്ളതെന്ന് ഡോ.എസ്.എസ്.ലാല്‍ പറഞ്ഞു.

എന്നാൽ തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി ജോ ജോസഫിനായി വീടുകയറി വോട്ടുചോദിച്ച് കവി ബാലചന്ദ്രൻ ചുള്ളിക്കാട് രംഗത്തെത്തി. തൃക്കാക്കര മണ്ഡലത്തിന്റെ വികസനത്തിന് എൽഡിഎഫിന് വോട്ട് ചെയ്യണമെന്ന് ചുള്ളിക്കാട് വോട്ടർമാരോട് അഭ്യർഥിച്ചു.

Read Also: വിഭജനത്തിൽ വേർപിരിഞ്ഞു; നീണ്ട 75 വർഷത്തിന് ശേഷം ജനിച്ച മണ്ണിലേക്ക് തിരിച്ചെത്തി മുംതാസ്…

മണ്ഡലത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനാണ് പ്രാധാന്യമെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലത്തിന്റെ പൊതുവായ ആവശ്യം നടപ്പാകണമെങ്കിൽ എൽഡിഎഫ് ജയിക്കണമെന്നും അദ്ദേഹം പറഞ്ഞു. വോട്ടർ എന്ന നിലയിലും അനുഭാവി എന്ന നിലയിലുമാണ് പ്രചാരണത്തിൽ പങ്കെടുത്തതെന്നും എല്ലാ തെര‍ഞ്ഞെടുപ്പിലും എൽഡിഎഫിനായി പ്രവർത്തിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Story Highlights: doctors election campaigning for udf

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here