Advertisement

വൈദ്യുതി മീറ്ററിൽ കൃത്രിമം; കടുത്ത നടപടിക്കൊരുങ്ങി സൗദി

May 23, 2022
2 minutes Read

സൗദിയിൽ വൈദ്യുതി മീറ്ററിൽ കൃത്രിമം കാണിക്കുന്നവർക്കെതിരെ വൻതുക പിഴ ചുമത്താൻ ഒരുങ്ങി അധികൃതർ. പരിഷ്കരിക്കുന്ന വൈദ്യുത നിയമത്തിൻറെ കരട് നിയമത്തിലാണ്, നിയമ ലംഘനങ്ങൾക്ക് പിഴശിക്ഷ ഉൾപ്പെടുത്തിയത്.

200 amp വരെയുള്ള വൈദ്യുതി മീറ്ററിൽ കൃത്രിമം കാണിച്ചാൽ 5000 റിയാലും, 400 amp ശേഷിയുള്ള മീറ്ററുകൾക്ക് 10,000 റിയാലും, ഇതിൽ കൂടുതൽ ഉള്ള മീറ്ററുകൾക്ക് 15,000 റിയാലുമാണ് പിഴ ചുമത്തുക. നിയമ വിരുദ്ധമായി വൈദ്യതി ഉപയോഗിക്കുന്നവർക്ക് 30,000 രൂപ വരെ പിഴ ചുമത്തുന്നതിനും നിയമം അനുവാദം നൽകുന്നുണ്ട്.

വൈദ്യുതി വിതരണത്തിൽ ക്രമക്കേടുകൾ വരുത്തുകയോ, കേടുപാടുകൾ കൃത്യസമയത്ത് പരിഹരിക്കുകയോ ചെയ്യാത്ത വൈദ്യുതി വിതരണ കമ്പനികൾക്കും പിഴ വീഴും. നിയമം പൊതുജനങ്ങളുടേയും വിദഗ്ധരുടെയും അഭിപ്രായ നിർദ്ദേശങ്ങൾക്കായി പ്രസിദ്ധീകരിക്കുകയും ചെയ്തു.

Story Highlights: forgery in electricity meters saudi to take action

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top