Advertisement

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

May 23, 2022
Google News 2 minutes Read
heavy rain in kerala and delhi

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ഒരു ജില്ലയിലും പ്രത്യേക മഴമുന്നറിയിപ്പുകളില്ല. എന്നാൽ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ കേരള-കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് ഇന്നും തുടരും. ( heavy rain in kerala and delhi )

ഒഡീഷ തീരത്തെ ചക്രവാതചുഴിയും കാലവർഷത്തിന് മുന്നോടിയായുള്ള പടിഞ്ഞാറൻ കാറ്റുകളും ദുർബലമായതാണ് മഴ കുറയാൻ കാരണം. വെള്ളിയാഴ്ചയോടെ കാലവർഷം കേരളത്തിലെത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ.

അതിനിടെ, ഡൽഹിയിൽ കനത്ത ചൂടിന് ആശ്വാസമേകി കാറ്റും ഇടിമിന്നലോടു കൂടിയ മഴയും തുടങ്ങി. ഇതോടെ ഡൽഹിയിൽ താപനില കുത്തനെ താഴ്ന്നു. രാവിലെ 5.40 മുതൽ 7 മണിവരെ താപനില 11 ഡിഗ്രി താഴ്ന്നു. 29 ഡിഗ്രിയിൽ നിന്നും 18 ഡിഗ്രിയിലേക്കാണ് താപനില താഴ്ന്നത്. അടുത്ത 3 ദിവസം മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. 60 മുതൽ 90 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. പലയിടങ്ങളിലും മരങ്ങൾ ഒടിഞ്ഞു വീണും കടപുഴകിയും ഗതാഗത തടസം സംഭവിച്ചിട്ടുണ്ട്. ജനങ്ങളോട് അത്യാവശ്യ യാത്രകൾക്കായി മാത്രമേ പുറത്തിറങ്ങാവൂ എന്ന് അധികൃതർ ജാഗ്രതാ നിർദേശം നൽകി.

Story Highlights: heavy rain in kerala and delhi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here