‘സൂര്യന് കീഴിലെ ആദ്യ കേസല്ല ഇത്; കോടതിയിലെ വാദങ്ങൾ കടന്ന് പോയിട്ടില്ല’; പ്രതിഭാഗം അഭിഭാഷകൻ

വിസ്മയാ കേസ് വാദ പ്രതിവാദങ്ങൾക്കിടെ പ്രതിഭാഗം നടത്തിയ ചില വാദങ്ങൾ ഏറെ ചർച്ചയായിരുന്നു. സൂര്യന് കീഴിലെ ആദ്യ സ്ത്രീധന പീഡന കേസല്ല ഇതെന്നായിരുന്നു പ്രിതഭാഗംഅഭിഭാഷകനായ പ്രതാപചന്ദ്രന്റെ വാദം. എന്നാൽ താൻ ഇപ്പോഴും തന്റെ വാദത്തിൽ ഉറച്ച് നിൽക്കുന്നുവെന്ന് അഭിഭാഷകൻ ട്വന്റിഫോറിനോട് പറഞ്ഞു. ( defense lawyer about vismaya verdict )
‘കോടതിയിൽ വാദങ്ങൾ കടന്ന് പോയോ എന്ന് തീരുമാനിക്കാനുള്ള അധികാരം ജഡ്ജിക്കാണ്. കടന്ന് പോകുന്ന വാദം അദ്ദേഹം അനുവദിക്കില്ല. സൂര്യന് കീഴിലെ ആദ്യ കേസല്ല ഇത്. ഇന്ത്യയിലെ ആദ്യ കേസല്ല. ഇതിലും ക്രൂരമായ കേസുകൾ നടന്നിട്ടുണ്ട്. അന്ന് ഇന്ത്യ മുഴുവൻ കാത്തിരുന്നിട്ടില്ല എന്ന് പറയുന്നതിൽ യാതൊരു പ്രശ്‌നവുമില്ല. അത് പറയേണ്ടത് തന്നെയാണ്’- അഭിഭാഷകൻ പറഞ്ഞു.
കുറ്റക്കാരനാണെന്ന് വിചാരണാ കോടതി കഴിഞ്ഞ ദിവസം കണ്ടെത്തി. ഈ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ അദ്ദേഹത്തിന് ശരിയെന്ന് തോന്നുന്ന ശിക്ഷയാണ് വിധിച്ചതെന്ന് അഭിഭാഷകൻ പറഞ്ഞു. പരമാവധി ശിക്ഷ കൊടുത്തിട്ടില്ല. പ്രോസിക്യൂട്ടർ ജീവപര്യന്തം ശിക്ഷയ്ക്ക് വേണ്ടി വാദിച്ചുവെങ്കിലും അത് കോടതി അംഗീകരിച്ചില്ല. ആത്മഹത്യാ പ്രേരണാ കുറ്റത്തിന് നൽകാവുന്ന പരമാവധി ശിക്ഷ പത്ത് വർഷമാണ്. പക്ഷേ ആറ് വർഷമേ കൊടുത്തിട്ടുള്ളു. ഒരാളുടെ ജീവിതം വച്ചല്ല സമൂഹത്തിന് സന്ദേശം നൽകേണ്ടതെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
Story Highlights: defense lawyer about vismaya verdict
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here