നടിയുടെ പരാതിയിൽ ദുരൂഹത; തൃക്കാക്കരയിൽ ബിജെപി-യുഡിഎഫ് അവിശുദ്ധ കൂട്ടുകെട്ടിന് ശ്രമിക്കുന്നുണ്ടെന്ന് കോടിയേരി ബാലകൃഷ്ണൻ

നടിയെ ആക്രമിച്ച കേസിൽ, അതിജീവിതയുടെ പരാതിയിൽ ദുരൂഹതയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കേസ് അട്ടിമറിക്കാൻ ഏതുതരം ഇടപെടലാണ് സർക്കാർ നടത്തിയതെന്ന് വ്യക്തമാക്കണം. ഈ സന്ദർഭത്തിൽ ഹർജി വന്നത് ദുരൂഹമെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. പരാതി ഉണ്ടെങ്കിൽ അതിജീവിത നേരെത്തെ കോടതിയെ അറിയിക്കേണ്ടതല്ലേ. കേസിൽ അതിജീവിതയുടെ താത്പര്യം ആണ് സർക്കാരിൻറെ താത്പര്യം.(kodiyeri balakrishnan against actress harji)
പ്രോസിക്യൂട്ടറെ പോലും അതിജീവിതയുടെ താത്പര്യം കണക്കിലെടുത്താണ് നിയമിച്ചത്. വനിതാ ജഡ്ജിയെ വച്ചത് നടിയുടെ താത്പര്യം നോക്കിയാണ്. ഏത് കാര്യത്തിൽ ആണ് അതിജീവിതയുടെ താത്പര്യത്തിന് വിരുദ്ധമായി സർക്കാർ നിന്നത്. അതിജീവിതയ്ക്ക് നീതി ലഭ്യമാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ് എന്ന് സിപിഐഎംസംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
Read Also: ഈ ബെൻസ് ലേലത്തിൽ വിറ്റുപോയത് 1108 കോടി രൂപയ്ക്ക്; ലോകത്തിലെ ഏറ്റവും വിലയുള്ള വാഹനം…
തൃക്കാക്കരയിൽ യുഡിഎഫ് അവിശുദ്ധ കൂട്ടുകെട്ടിന് ശ്രമിക്കുന്നുണ്ടെന്ന്. യുഡിഫ് സ്ഥാനാർഥി ഉമ തോമസ് ബിജെപി ഓഫിസിൽ പോയത് ഇതിൻറെ ഭാഗമാണ്. യുഡിഫ് തൃക്കാക്കരയിൽ ബിജെപി, എസ് ഡി പി ഐ കൂട്ടുകെട്ട് ഉണ്ടാക്കി. ഈ കൂട്ട്കെട്ട് വിജയിക്കില്ല. തൃക്കാക്കരയിൽ തെരഞ്ഞെടുപ്പിൽ അട്ടിമറി ഉണ്ടാകുമെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ആർ എസ് എസ്, എസ് ഡി പി ഐ വോട്ട് വേണ്ട എന്ന് വി ഡി സതീശൻ പറയുമോ. ഇടത് മുന്നണി നേരെത്തെ ഈ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.
തൃക്കാക്കര മുന്നിൽ കണ്ടു കൊണ്ടുള്ള പ്രചാരണം ആണ് ‘അതിജീവിത’ വിഷയത്തിൽ യുഡിഎഫ് നടത്തുന്നത്. പാർട്ടിയും സർക്കാരും നടിയ്ക്ക് ഒപ്പമാണ്. തൃക്കാക്കര തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് നടിയുടെ പരാതി ദുരൂഹമാണ് എന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
Story Highlights: kodiyeri balakrishnan against actress harji
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here