നടിയെ ആക്രമിച്ച കേസില്‍ അതിജീവിത മുഖ്യമന്ത്രി പിണറായി വിജയനെ കാണും

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെ കാണാനൊരുങ്ങി അതിജീവിത. നാളെയോ മറ്റന്നാളോ ആയിരിക്കും കൂടിക്കാഴ്ച്ച. അന്വേഷണത്തിൽ സർക്കാരിനെതിരായ നടിയുടെ പരാതി വിവാദം ആയിരിക്കെ ആണ് കൂടിക്കാഴ്ച്ച. അതേസമയം, നടിയെ ആക്രമിച്ച കേസിൽ കുറ്റപത്രം നൽകാൻ സമയം നീട്ടിനൽകാനാകില്ലെന്ന് ഹൈക്കോടതി ഇന്ന് വ്യക്തമാക്കി.(actress assault case survivors will meet the chiefminister)
Read Also: ജസ്റ്റിസ് വേൾഡ് ടൂർ; പോപ്പ് താരം ജസ്റ്റിൻ ബീബറിന്റെ സംഗീതപരിപാടി ഡൽഹിയിൽ…
കേസ് അട്ടിമറിക്കാന്‍ നീക്കം നടക്കുന്നുവെന്ന് ആരോപിച്ച് അതിജീവിത സമര്‍പ്പിച്ച ഹര്‍ജിയില്‍ സര്‍ക്കാരിനോട് വിശദീകരണം ഇന്ന് ഹൈക്കോടതി തേടിയിരുന്നു. പരാതിയില്‍ വെള്ളിയാഴ്ചയ്ക്ക് മുന്‍പ് വിശദീകരണം നല്‍കണമെന്നാണ് കോടതി നിര്‍ദേശം. തുടരന്വേഷണത്തിന് ഇനിയും സമയം നീട്ടി നല്‍കാനാകില്ലെന്ന നിലപാടിലാണ് ഹൈക്കോടതി.
അതിജീവിതയ്ക്ക് അനാവശ്യ ഭീതിയാണെന്നും ഹര്‍ജി പിന്‍വലിക്കണമെന്നുമാണ് സര്‍ക്കാര്‍ വാദം. ആവശ്യമെങ്കില്‍ വിചാരണക്കോടതിയില്‍ നിന്ന് റിപ്പോര്‍ട്ട് തേടുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. തുടരന്വേഷണത്തിന് സമയം നിശ്ചയിച്ചത് മറ്റൊരു ബെഞ്ചാണെന്ന് വിശദീകരിച്ചാണ് കോടതി ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയത്. കേസ് ഹൈക്കോടതി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും. ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബെഞ്ചാണ് ഇന്ന് ഹര്‍ജി പരിഗണിച്ചത്.
Story Highlights: actress assault case survivors will meet the chiefminister
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here