മാധ്യമങ്ങളിൽ ചിലർ യുഡിഎഫിനായി ഓവർ ടൈം പണിയെടുക്കുന്നു; മുഖ്യമന്ത്രി

മാധ്യമങ്ങളിൽ ചിലർ യു ഡി എഫിനായി ഓവർ ടൈം പണിയെടുക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറയി വിജയൻ. തെരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ വ്യാജ പ്രചാരണം നടത്തുന്നു. സൂത്രപ്പണികൊണ്ട് തൃക്കാക്കര നിലനിർത്താൻ കഴിയില്ലെന്ന് യു ഡി എഫിന് ബോധ്യമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ എന്തും വിളിച്ചു പറയാന്‍ കേരളത്തില്‍ പറ്റില്ലെന്നും കേരളം ഭരിക്കുന്നത് എല്‍ഡിഎഫാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പിസി ജോര്‍ജ് മതസ്പര്‍ദ്ധ സൃഷ്ടിക്കാന്‍ ശ്രമിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. തൃക്കാക്കര തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കടവന്ത്രയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സംഘ പരിവാറിന് പിസി ജോര്‍ജിന്റെ പസംഗം കേട്ടപ്പോള്‍ അമിതമായ സന്തോഷം തോന്നിയെന്നും ഇത് കേരളമാണ്, ഭരിക്കുന്നത് എല്‍ ഡി എഫ് ആണ്എന്തും വിളിച്ചു പറഞ്ഞാല്‍ നാട് അംഗീകരിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മതനിരപേക്ഷതക്ക് ഹാനിയുണ്ടാക്കുന്ന ഒന്നും അംഗീകരിക്കില്ലെന്നും ചിലതിനോട് വേദം ഓതിയിട്ട് കാര്യമില്ലെന്നും ആവര്‍ത്തിക്കരുതെന്ന് കോടതി നിര്‍ദേശിച്ചിട്ടും കൂടുതല്‍ കടുപ്പത്തില്‍ പിസി ജോര്‍ജ് മതവിദ്വേഷ പ്രസംഗം നടത്തുകയായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
മതനിരപേക്ഷത തകരുന്ന ഒന്നും എല്‍ ഡി എഫ് അനുവദിക്കില്ലെന്നും വര്‍ഗീയ ശക്തികള്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Story Highlights: CM Pinarayi Vijayan about Media, UDF
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here