Advertisement

“ഇത് പിണറായി വിജയന്റെ വൃത്തികെട്ട രാഷ്ട്രീയക്കളി, വിഡി സതീശൻ്റെ അണ്ണാക്കിൽ പിരിവെട്ടിയിരിക്കുന്നു”; എഎൻ രാധാകൃഷ്ണൻ

May 25, 2022
Google News 1 minute Read

പിസി ജോർജിനെ അറസ്റ്റ് ചെയ്യാനുള്ള പൊലീസ് നീക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാർത്ഥി എഎൻ രാധാകൃഷ്ണൻ. കണ്ണൂരിൽ നിന്ന് ജയരാജനുൾപ്പെടെയുള്ള ആളുകൾ ഇവിടെവന്ന് കലാപമുണ്ടാക്കാൻ ശ്രമിക്കുകയാണ്. ഈ സമയത്ത് വിഡി സതീശൻ്റെ അണ്ണാക്കിൽ പിരിവെട്ടിയിരിക്കുകയാണ് എന്ന് എഎൻ രാധാകൃഷ്ണൻ പറഞ്ഞു.

“മിനിഞ്ഞാന്ന് എസ്ഡിപിഐക്കാരുടെ സമ്മേളനത്തിൽ പ്രായപൂർത്തിയാകാത്ത ഒരു പയ്യൻ, അയാളെ തോളിലേറ്റി നടന്ന പ്രകടനത്തിൽ വിളിച്ച പ്രധാന മുദ്രാവാക്യം കുന്തിരിക്കം സൂക്ഷിച്ചുവെക്കാനാ. കുന്തിരിക്കം സൂക്ഷിച്ചുവെക്കുക എന്നുവച്ചാൽ ക്രൈസ്തവ സഹോദരന്മാരുടെ ഭൗതിക ശരീരം അടക്കം ചെയ്യുമ്പോൾ അതിനുപയോഗിക്കുന്ന കുന്തിരിക്കം വിശുദ്ധ വൈദിക ശ്രേഷ്ഠന്മാർ, ഏറ്റവും ഉന്നതമായ ആളുകൾ അവർ മരണപ്പെടുമ്പോൾ ഉപയോഗിക്കുന്ന കുന്തിരിക്കം, ആ കുന്തിരിക്കം സൂക്ഷിച്ചുവെക്കാൻ, അവിലും മലരും സൂക്ഷിച്ചുവെക്കാൻ, പ്രായപൂർത്തിയാവാത്ത ഒരു പയ്യൻ ഒരു കടലാസ് പോലും നോക്കാതെ നിരന്തരമായി മുദ്രാവാക്യം വിളിക്കാനുള്ള സാഹചര്യമുണ്ടാകുന്നു. അതീ കേരളത്തിൽ പിണറായി വിജയൻ്റെ ഭരണത്തിനു കീഴിൽ നടക്കുകയാണ്. ഇത് കേരളത്തിലെ ക്രൈസ്തവ സമൂഹത്തോടും ഹിന്ദു സമൂഹത്തോടുമുള്ള വെല്ലുവിളിയാണ്. തൃക്കാക്കരയിലെ 23,000ഓളം വരുന്ന മുസ്ലിം വോട്ടർമാരെ മുന്നിൽ കണ്ടുകൊണ്ടുള്ള പിണറായി വിജയൻ്റെ വൃത്തികെട്ട രാഷ്ട്രീയക്കളിയാണ്. ഈ നിയോജക മണ്ഡലത്തിലെ മുസ്ലിം സഹോദരന്മാർ, അവർ അഭ്യസ്ഥവിദ്യരാണ്. അവർ പ്രായോഗികമായി മതേതരത്വത്തിൽ വിശ്വസിക്കുന്ന ആളുകളാണ്. സ്നേഹസമ്പന്നരായ ആളുകളാണ്. കണ്ണൂരിൽ നിന്ന് ജയരാജനുൾപ്പെടെയുള്ള ആളുകൾ ഇവിടെവന്ന് കലാപമുണ്ടാക്കാൻ ശ്രമിക്കുകയാണ്. ഈ സമയത്ത് വിഡി സതീശൻ്റെ അണ്ണാക്കിൽ പിരിവെട്ടിയിരിക്കുകയാണ്. കോൺഗ്രസിനെ കാണാനില്ല. കോൺഗ്രസ് എവിടെപ്പോയി? കോൺഗ്രസുകാരനും മുസ്ലിം വോട്ടിനു വേണ്ടി മത്സരിക്കുകയാണ്. കോൺഗ്രസും കമ്മ്യൂണിസ്റ്റുകാരും ചേർന്ന് ഇവിടെ ജീവിക്കാൻ കഴിയാത്ത സാഹചര്യമുണ്ടാക്കുകയാണ്. “- എഎൻ രാധാകൃഷ്ണൻ പറഞ്ഞു.

Story Highlights: an radhakrishnan against pinarayi vijayan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here