ഇ. ടിയുടെ ശബ്ദരേഖ വർഷങ്ങൾക്ക് മുമ്പ് നടന്ന സ്വകാര്യ സംഭാഷണമെന്ന് പി.എം.എ സലാം

ഇ. ടിയുടെ ശബ്ദരേഖ വർഷങ്ങൾക്ക് മുമ്പ് നടന്ന സ്വകാര്യ സംഭാഷണമാണെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം. ഒരു വിഭാഗത്തിനെതിരെ മാത്രം നടപടി സ്വീകരിച്ചത് ശരിയായില്ലെന്ന് പറയുന്ന ഇ.ടിയുടെ ശബ്ദരേഖയാണ് പുറത്ത് വന്നത്. എം.എസ്.എഫ് സംസ്ഥാന പ്രസിഡൻറ് പി. കെ നവാസിനെതിരെയും നടപടി വേണ്ടതായിരുന്നു എന്നും ഇക്കാര്യത്തിൽ പാർട്ടിയോട് തന്റെ നിലപാട് വ്യക്തമാക്കിയിരുന്നുവെന്നും ഇ.ടി ഫോൺ സംഭാഷണത്തിൽ പറയുന്നു.(it is an earlier private conversation says pma salam)
എന്നാൽ ഹരിത – എം.എസ്.എഫ് വിവാദം നേരത്തെ അവസാനിപ്പിച്ചതാണ്. നേരത്തെയുണ്ടായ സ്വകാര്യ സംഭാഷണം പുറത്ത് വിട്ട് അവഹേളിക്കുന്നത് മാന്യതയല്ലെന്നും പി.എം.എ സലാം പ്രതികരിച്ചു.. ഇക്കാര്യത്തിൽ ഔദ്യോഗിക വിശദീകരണം നൽകാൻ ഇ.ടി തയ്യാറായിട്ടില്ല.
Read Also: ഈ ബെൻസ് ലേലത്തിൽ വിറ്റുപോയത് 1108 കോടി രൂപയ്ക്ക്; ലോകത്തിലെ ഏറ്റവും വിലയുള്ള വാഹനം…
നവാസ് വന്ന വഴി ശരിയല്ലെന്ന് സംസ്ഥാന നേതാക്കളോട് ഇ.ടി സംസാരിക്കുന്നതിന്റെ ശബ്ദരേഖയാണ് പുറത്ത് വിട്ടത്. ഹരിത വിഷയം സങ്കീര്‍ണമാകാന്‍ കാരണം നവാസാണ്. നടപടി വേണ്ടിയിരുന്ന സംഭവമാണെന്നും ഉന്നതാധികാര സമിതിയിൽ താൻ ശക്തമായ നിലപാട് എടുത്തിരുന്നുവെന്നും ഇ. ടി പറയുന്നു. എം.എസ്.എഫിനെ പിണക്കി, ഹരിതയെയും പിണക്കി. പ്രശ്നങ്ങൾക്ക് മുഴുവൻ കാരണം നവാസാണ്. സംഘടന നന്നാവാൻ നവാസിനെ മാറ്റി നിർത്തുക മാത്രമാണ് വഴിയെന്നും ഇ.ടി ഫോൺ സംഭാഷണത്തിൽ പറയുന്നു.
Story Highlights: it is an earlier private conversation says pma salam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here