‘ബസില്‍ പോലും വേറെ വേറെ സീറ്റുകളല്ലേ?’ സ്ത്രീ-പുരുഷ തുല്യതയെ അംഗീകരിക്കുന്നില്ലെന്ന് പിഎംഎ സലാം

സ്ത്രീ പുരുഷ തുല്യതയെ അംഗീകരിക്കുന്നില്ലന്നും സാമൂഹ്യ നീതിയാണ് വേണ്ടതെന്നും മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. സ്ത്രീയും പുരുഷ തുല്യതയല്ല, ലിംഗ നീതിയാണ് ലീഗിന്റെ നിലപാട് എന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം നിലമ്പൂരില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ ആണ് പ്രതികരണം. (PMA salam on gender equality)
മുസ്ലീം ലീഗിന്റെ പ്രഖ്യാപിത നിലപാട് ആണെന്ന് ആവര്‍ത്തിച്ചാണ് പിഎംഎ സലാമിന്റെ പരാമര്‍ശം.സ്ത്രീ പുരുഷ തുല്യതയെ അംഗീകരിക്കുന്നില്ലന്നും സാമൂഹ്യ നീതിയാണ് വേണ്ടതെന്നും പിഎംഎ സലാം പ്രായോഗികമല്ലാത്ത, മനുഷ്യന്റെ യുക്തിക്ക് എതിരായ വാദങ്ങള്‍ എന്തിനാണ് കൊണ്ടുവരുന്നത്.
സ്ത്രീയും പുരുഷനും എല്ലാ നിലയ്ക്കും തുല്യമാണെന്ന് പറയാന്‍ കഴിയുമോയെന്നും പിഎംഎ സലാം ചോദിച്ചു.
Read Also: ഇന്ത്യയിൽ മലയാളം സിനിമ മാത്രമാണ് വളരുന്നത് ; മണിരത്നം
ഒളിംപിക്‌സില്‍ പോലും സ്ത്രീകള്‍ക്ക് വേറെ മത്സരമാണെന്നും ബസില്‍ പ്രത്യേക സീറ്റുകളാണ്, ഇതെല്ലാം രണ്ടും വിത്യസ്തമായത് കൊണ്ടല്ലേയെന്നും പിഎംഎ സലാം വാദിക്കുന്നു. സ്ത്രീ സമത്വവുമായി ബന്ധപ്പെട്ട് കാന്തപുരം വിഭാഗവും സിപിഎമ്മും കൊമ്പ് കോര്‍ക്കുന്നതിനിടെയാണ് ലീഗ് പ്രതികരണം.
Story Highlights : PMA salam on gender equality
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here