Advertisement

‘സ്കൂളുകൾ ജൂൺ ഒന്നിന് തുറക്കും,സജീവ അധ്യയന വർഷത്തിലേക്ക്’; വി ശിവൻകുട്ടി

May 25, 2022
Google News 3 minutes Read

സംസ്ഥാനത്ത് ജൂൺ ഒന്നിന് സ്കൂളുകൾ തുറക്കുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. പുതിയ അധ്യയന വർഷത്തിൽ കുട്ടികളുടെ അക്കാദമിക്ക് നിലവാരം ഉയർത്തുക, ഭിന്ന ശേഷി സൗഹൃദമാക്കുക എന്നതിനാണ് ഊന്നൽ നൽകുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. 2016 ൽ പിണറായി സർക്കാർ വന്നതിന് ശേഷം 500ഓളം സ്കൂൾ കെട്ടിടങ്ങൾ പുതുതായി ഉദ്ഘാടനം ചെയ്തു. രണ്ടാം സർക്കാരിന്റെ കാലത്ത് 145 സ്കൂളുകളും പണിതു. ഇത് റെക്കോർഡാണ്.(Schools open in June One in Kerala says v shivankutty)

Read Also: ജസ്റ്റിസ് വേൾഡ് ടൂർ; പോപ്പ് താരം ജസ്റ്റിൻ ബീബറിന്റെ സംഗീതപരിപാടി ഡൽഹിയിൽ…

സജീവ അധ്യയന വർഷത്തിലേക്കാണ് കടക്കുന്നത്, മെയ് 27 നകം സ്‌കൂളുകളുടെ അറ്റകുറ്റപണികൾ പൂർത്തിയാക്കുമെന്നും മന്ത്രി വ്യക്തമാക്കി. സ്കൂളുകൾ തുറക്കുന്നതിന് മുമ്പായി വിദ്യാഭ്യാസ ജില്ല ഉപജില്ലാ തലങ്ങളിൽ യോഗങ്ങൾ വിളിച്ച് മുന്നൊരുക്കം വിലയിരുത്തും. കുട്ടികളിൽ പ്രമേഹം വളരെ കൂടുതലാണെന്നാണ് വിലയിരുത്തൽ.

ഇൻസുലിൻ എടുക്കുന്നത്തിന് സ്കൂളിൽ ക്ലാസ് റൂം ക്രമീകരിച്ചു നൽകും. രക്ഷകർത്താക്കളുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനം അച്ചടി വിതരണം പൂർത്തിയാകുന്നു. മൂന്ന് ഭാഗമയാണ് അച്ചടി നടക്കുന്നത് 4 കോടി 88 ലക്ഷം പാഠം പുസ്തകങ്ങളാണ് ആവശ്യമായി വരുന്നത്, യൂണിഫോം 25 ന് മുൻപ് കൊടുത്തു തീർക്കാൻ സാധിക്കുമെന്നാണ് കരുതുന്നതെന്നും മന്ത്രി പറഞ്ഞു.

Story Highlights: Schools open in June One in Kerala says v shivankutty

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here