Advertisement

ആറ്റിങ്ങൽ പൊലീസ് സ്റ്റേഷനിൽ അഭിഭാഷകരും പൊലീസും തമ്മിൽ സംഘർഷം

May 26, 2022
Google News 2 minutes Read

തിരുവനന്തപുരം ആറ്റിങ്ങൽ പൊലീസ് സ്റ്റേഷനിൽ അഭിഭാഷകരും പൊലീസും തമ്മിൽ സംഘർഷം. സ്റ്റേഷനിൽ വച്ച് പൊലീസ് മർദിച്ചെന്ന് അഭിഭാഷകർ. അഭിഭാഷക സംഘത്തെ പൊലീസ് തടഞ്ഞത് രൂക്ഷമായി വാക്കുതർക്കത്തിലേക്ക് നയിച്ചു.(clash between lawyers and police at attingal)

ആറ്റിങ്ങൽ കോടതിയിലെ അഭിഭാഷകനായ മിഥുനാണ് പൊലീസ് സ്റ്റേഷനിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചതിന് പിന്നാലെയാണ് തർക്കമുണ്ടായത്. അഭിഭാഷക വേഷത്തിലല്ലാതെ എത്തിയ മിഥുനെ പൊലീസ് തടഞ്ഞു. കാരണം പറയാതെ സ്റ്റേഷനിലേക്ക് കടക്കാൻ ശ്രമിച്ചത് ചോദ്യം ചെയ്തു. പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധം.

Read Also: ജസ്റ്റിസ് വേൾഡ് ടൂർ; പോപ്പ് താരം ജസ്റ്റിൻ ബീബറിന്റെ സംഗീതപരിപാടി ഡൽഹിയിൽ…

ഇതിൽ പ്രകോപിതനായ അഭിഭാഷകൻ, പാറാവുകാരനെ തള്ളിത്താഴെയിട്ടെന്ന് പൊലീസ് ആരോപിച്ചു. തർക്കമായതോടെ മടങ്ങിയ മിഥുൻ കൂടുതൽ അഭിഭാഷകരുമായി സ്റ്റേഷനിലെത്തി പ്രതിഷേധിക്കുകയായിരുന്നു.

അതേസമയം പൊലീസ് പ്രകോപനപരമായി പെരുമാറുകയായിരുന്നുവെന്നും വിവരാവകാശ അപേക്ഷ നൽകാനാണ് സ്റ്റേഷനിൽ എത്തിയതെന്നും അഭിഭാഷകൻ മിഥുൻ വിശദീകരിച്ചു.

Story Highlights: clash between lawyers and police at attingal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here