രക്തം സ്വീകരിച്ച നാല് കുട്ടികള്‍ക്ക് എച്ച്‌ഐവി; ഒരു കുട്ടി മരിച്ചു; സംഭവം നാഗ്പുരില്‍

മഹാരാഷ്ട്രയിലെ നാഗ്പുരില്‍ രക്തം സ്വീകരിച്ച നാല് കുട്ടികള്‍ക്ക് എച്ച്‌ഐവി. ഇതില്‍ ഒരു കുട്ടി മരിച്ചു. ചികിത്സയുടെ ആവശ്യത്തിനായി രക്തം സ്വീകരിച്ച കുട്ടികളാണ് എച്ച്‌ഐവി ബാധിതരായത്. മഹാരാഷ്ട്ര ആരോഗ്യ വിഭാഗം അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. ആര്‍ കെ ധകാടെയുടെ നേതൃത്വത്തിലുള്ള സംഘം സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. (four children hiv positive after blood transfusion)
ഗുരുതരമായ ഈ സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തി കടുത്ത നടപടി സ്വീകരിക്കുമെന്ന് ഡാ. ആര്‍ കെ ധകാടെ പറഞ്ഞു. ഒരേ രക്തബാങ്കില്‍ നിന്നാണോ കുട്ടികള്‍ രക്തം സ്വീകരിച്ചതെന്നും മാനദണ്ഡങ്ങള്‍ പാലിക്കാതെയാണോ രക്തം നല്‍കിയതെന്നും പരിശോധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
Story Highlights: four children hiv positive after blood transfusion
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here