Advertisement

നാല് ഐപിഎൽ സീസണുകളിൽ 600 റൺസിനു മുകളിൽ നേടുന്ന ആദ്യ ബാറ്റർ; നേട്ടവുമായി രാഹുൽ

May 26, 2022
Google News 1 minute Read

നാല് ഐപിഎൽ സീസണുകളിൽ 600 റൺസിനു മുകളിൽ നേടുന്ന ആദ്യ ബാറ്ററെന്ന നേട്ടവുമായി ലക്നൗ സൂപ്പർ ജയൻ്റ്സ് ക്യാപ്റ്റൻ ലോകേഷ് രാഹുൽ. ഈ വർഷം 15 ഇന്നിംഗ്സുകളിൽ നിന്ന് 51.33 ശരാശരിയിൽ 616 റൺസാണ് രാഹുൽ നേടിയത്. 135.38 ആണ് രാഹുലിൻ്റെ സ്ട്രൈക്ക് റേറ്റ്. നാല് അർധസെഞ്ചുറികളും രണ്ട് സെഞ്ചുറികളും സീസണിൽ രാഹുൽ സ്വന്തമാക്കി.

2018 ഐപിഎൽ സീസണിൽ 659 റൺസ് നേടിയ താരം 2020ൽ 670 റൺസ് സ്വന്തമാക്കി. 2021 സീസണിൽ രാഹുൽ 626 റൺസ് ആണ് നേടിയത്. 2019 സീസണിൽ ഏഴ് റൺസ് വ്യത്യാസത്തിൽ താരത്തിന് 600 റൺസ് ക്ലബിലെത്താൻ സാധിച്ചില്ല. ആ സീസണിൽ 593 റൺസ് ആയിരുന്നു താരത്തിൻ്റെ സമ്പാദ്യം.

രാഹുലിൻ്റെ സ്ഥിരതയാർന്ന പ്രകടനത്തിൻ്റെ ബലത്തിൽ ലക്നൗ ഈ സീസണിൽ പ്ലേഓഫ് യോഗ്യത നേടിയിരുന്നു. എലിമിനേറ്ററിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനോട് ലക്നൗ 14 റൺസിനു പരാജയപ്പെട്ടു. മത്സരത്തിൽ 58 പന്തുകളിൽ 79 റൺസെടുത്ത രാഹുൽ തന്നെയായിരുന്നു ലക്നൗവിൻ്റെ ടോപ്പ് സ്കോറർ.

Story Highlights: KL Rahul batter 600 runs club IPL

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here