Advertisement

എന്റെ വിശ്വാസം ശാസ്ത്രത്തിലും സാങ്കേതികവിദ്യയിലുമാണ്: നരേന്ദ്ര മോദി

May 26, 2022
1 minute Read

താൻ വിശ്വസിക്കുന്നത് ശാസ്ത്രത്തിലും സാങ്കേതികവിദ്യയിലുമാണ് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അന്ധവിശ്വാസികൾക്ക് വികസനത്തിനു വേണ്ടി ഒന്നും ചെയ്യാനാവില്ല. ഒരു സന്യാസി ആയിട്ടും അന്ധവിശ്വാസമില്ലാത്ത യോഗി ആദിത്യനാഥിനെ താൻ അഭിനന്ദിക്കുന്നു എന്നും മോദി പറഞ്ഞു. വാസ്തു സംബന്ധിയായ കാര്യങ്ങളിൽ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിൻ്റെ നിലപാടുകളെ പരിഹസിച്ചുകൊണ്ടാണ് മോദിയുടെ പ്രഖ്യാപനം.

“ഞാൻ ശാസ്ത്രത്തിലും സാങ്കേതിക വിദ്യയിലുമാണ് വിശ്വസിക്കുന്നത്. ഒരു സന്യാസി ആയിട്ടും അന്ധവിശ്വാസമില്ലാത്ത യോഗി ആദിത്യനാഥിനെ ഞാൻ അഭിനന്ദിക്കുന്നു. ഇങ്ങനെ അന്ധവിശ്വാസികളിൽ നിന്ന് നമുക്ക് തെലങ്കാനയെ സംരക്ഷിക്കണം.”- മോദി പറഞ്ഞു. തെലങ്കാനയിൽ ഇന്ത്യൻ സ്‌കൂൾ ഓഫ് ബിസിനസിന്റെ 20ആം വാർഷികാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മോദി.

മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്ത ഉടൻ തന്നെ വാസ്തുവിന്റെ പേരിൽ ചന്ദ്രശേഖര റാവു വീട് മാറിയിരുന്നു.

Story Highlights: narendra modi believe scince technology

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top