Advertisement

പി.സി.ജോര്‍ജിനെ വേട്ടയാടാന്‍ പിണറായിയും വി.ഡി.സതീശനും മത്സരിക്കുന്നു: ഷോണ്‍ ജോര്‍ജ്

May 26, 2022
Google News 2 minutes Read

പി.സി.ജോര്‍ജിനെ വേട്ടയാടുന്ന പ്രീണന നയത്തില്‍ എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ മത്സരിക്കുകയാണെന്ന് മകന്‍ ഷോണ്‍ ജോര്‍ജ്. പിണറായി വിജയന്‍ കൂടുതല്‍ പി.സി.ജോര്‍ജിനെ ഉപദ്രവിച്ചാല്‍ അത് കുറച്ചിലാകുമോ എന്ന് വി.ഡി.സതീശന്‍ കരുതുന്നു. വി.ഡി.സതീശന്റെ പ്രസ്താവനകള്‍ക്ക് മുന്നില്‍ കുറഞ്ഞു പോകുമോ എന്ന് പിണറായി വിജയനും കരുതുന്നു. ഇവര് തമ്മിലുള്ള മത്സരവും ഇതിന് കാരണമാണെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പും ചില പ്രീണന നയങ്ങളുമാണ് ഇതിന് പിന്നലെന്ന് ഞങ്ങള്‍ക്ക് ഉറപ്പാണ്.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പുണ്ടായിരുന്നില്ലെങ്കില്‍ ഈ കേസ് തന്നെ ഉണ്ടാകില്ലായിരുന്നു. ആ അമ്പലത്തിന്റെ ഒരു വര്‍ഷം മുന്‍പ് അടിച്ച നോട്ടീസില്‍ ആ സപ്താഹത്തിലേക്ക് ക്ഷണിച്ച് വ്യക്തികളുടെ പേരുകളുണ്ട്. ക്ഷേത്രം ഭാരവാഹികളുടെ ക്ഷണക്കത്ത് ലഭിച്ചതിന് ശേഷമാണ് അദ്ദേഹം അവിടെ പോയത്. അത് കോടതിയെ ബോധ്യപ്പെടുത്താനാകും. അതില്‍ എന്താണ് ഗൂഢാലോചനയാണുള്ളത്.

കോടതിയില്‍ നിന്ന് തങ്ങള്‍ക്ക് ലഭിക്കേണ്ട നീതി തടയാന്‍ പല വഴികള്‍ പൊലീസ് ഉപയോഗിക്കുന്നുണ്ട്. അതില്‍ ഒന്നു മാത്രമാണ് ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വേണമെന്ന വാദം. രണ്ടു കേസിലും ഡിജിറ്റല്‍ തെളിവുകളാണ്. അപ്പോള്‍ പിന്നെ എന്ത് തെളിവ് ശേഖരിക്കാനാണ് കസ്റ്റഡിയില്‍ വേണമെന്ന് വാദിക്കുന്നതെന്നും ഷോണ്‍ ജോര്‍ജ് ചോദിച്ചു.

രാവിലെ ഏഴു മണിക്ക് ഹാജരാക്കേണ്ട കാര്യമില്ലല്ലോ വൈകുന്നേരം ഏഴു മണി വരെ സമയം ഉണ്ടല്ലോ. ഹൈക്കോടതി പരിഗണനയില്‍ ജാമ്യം സംബന്ധിച്ച കേസിരിക്കുമ്പോള്‍ പി.സി.ജോര്‍ജിനെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കുന്നത് ശരിയായ നടപടിയല്ല. പി.സി.ജോര്‍ജിനെ അങ്ങോടും ഇങ്ങോടും കൊണ്ടു നടക്കുമ്പോള്‍ സന്തോഷിക്കുന്ന ആരെയോ ബോധ്യപ്പെടുത്താന്‍ ചെയ്യുന്നതാണ് ഇതെന്നും ഷോണ്‍ പറഞ്ഞു.

Story Highlights: Pinarayi and VD Satheesan are competing to hunt down PC George: Shaun George

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here