മൊബൈൽ ഫോൺ വാങ്ങി നൽകാമെന്ന് പറഞ്ഞ് പീഡനം; പതിനാറോളം കേസുകളിലെ പ്രതി വലയിലായി

നിരവധി കേസുകളിലെ പ്രതി പോക്‌സോ വകുപ്പ് പ്രകാരം പൊലീസിന്റെ വലയിലായി. കൊല്ലം പാരിപ്പള്ളി ഊന്നിൻമൂട് പുത്തൻവീട്ടിൽ സുദേവനെയാണ് (65) പാരിപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്.
വിവിധ ജില്ലകളിലായി മോഷണം ഉൾപ്പെടെ പതിനാറോളം കേസുകളിൽ സുദേവൻ പ്രതിയാണ്. പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിലാണ് ഇയാൾ കുടുങ്ങിയത്. പനിയെ തുടർന്ന് പാരിപ്പള്ളിയിലെ ആശുപത്രിയിൽ മരുന്ന് വാങ്ങാനെത്തിയ പെൺകുട്ടിയെയാണ് ഇയാൾ പീഡിപ്പിച്ചത്.
Read Also: കെ വി ശശികുമാറിനെതിരായ പോക്‌സോ കേസില്‍ വനിതാ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി; നടപടി ഉടനെന്ന് പി സതീദേവി
ആശുപത്രിയിൽ വെച്ച് പെൺകുട്ടിയുമായി പരിചയപ്പെട്ട പ്രതി മൊബൈൽ ഫോൺ വാങ്ങി നൽകാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് വർക്കലയിലും പാരിപ്പള്ളിയിൽ പ്രതി താമസിക്കുന്ന ലോഡ്ജിലുമെത്തിച്ചാണ് ലൈംഗികമായി ഉപദ്രവിച്ചത്. തുടർന്ന് പെൺകുട്ടി പൊലീസിൽ പരാതി നൽകുകയായിരുന്നു. പാരിപ്പള്ളി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
Story Highlights: Elderly man arrested in Pocso case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here