Advertisement

കള്ളപ്പണം വെളുപ്പിക്കാൻ ശ്രമിച്ചെന്ന് ആരോപണം; ഫാറൂഖ് അബ്ദുള്ളയ്ക്ക് ഇഡി സമൻസ്

May 27, 2022
Google News 1 minute Read

ജമ്മു കശ്മീർ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് ആയിരിക്കെ കള്ളപ്പണം വെളുപ്പിക്കലിന് ശ്രമിച്ചുവെന്ന ആരോപണത്തിൽ മുൻ മുഖ്യമന്ത്രിയും, നാഷണൽ കോൺഫറൻസ് നേതാവുമായ ഫാറൂഖ് അബ്ദുള്ളയ്ക്ക് ഇഡി. സമൻസ്. അടുത്ത ചൊവ്വാഴ്ച ഡൽഹിയിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആസ്ഥാനത്ത് ഹാജരാകണമെന്നാണ് നിർദേശം. ക്രിക്കറ്റ് അസോസിയേഷൻ കേസിൽ ഫാറൂഖ് അബ്ദുള്ളയുടെ സ്വത്തുക്കൾ നേരത്തെ കണ്ടുകെട്ടിയിരുന്നു. പന്ത്രണ്ട് കോടി രൂപയുടെ സ്വത്തുക്കളാണ് ഇഡി കണ്ടുകെട്ടിയത്. അസോസിയേഷനിലെ നിയമനങ്ങളിൽ അടക്കം പദവി ദുരുപയോഗം ചെയ്ത് ഫാറൂഖ് അബ്ദുള്ള ഇടപെട്ടുവെന്നും ഇഡി ആരോപിച്ചിരുന്നു.

Story Highlights: farooq abdullah ed notice

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here