ഉലകനായകൻ കമൽ ഹാസൻ കൊച്ചിയിൽ; ഫ്‌ളവേഴ്‌സ് മെഗാ ഷോയിൽ പങ്കെടുക്കും

ഉലകനായകൻ കമൽ ഹാസൻ കൊച്ചിയിലെത്തി. ഇന്ന് രാവിലെ കൊച്ചി വിമാനത്താവളത്തിൽ വന്നിറങ്ങിയ താരം എച്ച് 145 എന്ന ഹെലികോപ്റ്റർ വഴി ഫ്‌ളവേഴ്‌സിന്റെ മണീട് സ്റ്റുഡിയോയിൽ എത്തിച്ചേർന്നു. ഫ്‌ളവേഴ്‌സ് മെഗാ ഷോയിൽ പങ്കെടുക്കാനാണ് താരം മണീട് എത്തിയത്. ( kamal hassan flowers mega show )
വ്യവസായി രവി പിള്ളയുടെ അഞ്ച് ലീഫുകളുള്ള ഇരട്ട എഞ്ചിൻ ഹെലികോപ്റ്ററിലാണ് കമൽ ഹാസന് എത്തിയത്. ഇത്തരത്തിൽ ലോകത്താകെ 1,500 ഹെലികോപ്റ്റർ മാത്രമേ ഉള്ളു. പൈലറ്റിനെ കൂടാതെ ഏഴ് പേർക്ക് വരെ ഈ ഹെലികോപ്റ്ററിൽ സഞ്ചരിക്കാം. ഫ്‌ളവേഴ്‌സ് സ്റ്റുഡിയോ സ്ഥിതി ചെയ്യുന്ന മണീടിലെ ഹെലിപ്പാടിലാണ് കമൽ ഹാസൻ പറന്നിറങ്ങിയത്.
വൻ വരവേൽപാണ് താരത്തിന് മണീടിൽ ഒരുക്കിയിരുന്നത്. ട്വന്റിഫോർ ചീഫ് എഡിറ്റർ ആർ ശ്രീകണ്ഠൻ നായർ, ജിസിഒഒ അനിൽ അയിരൂർ എന്നിവരുൾപ്പെടുന്ന വലിയ സംഘമാണ് അദ്ദേഹത്തെ സ്വീകരിച്ചത്. ‘ഉലകനായകനേ’ എന്ന ഗാനത്തിനൊപ്പമുള്ള നൃത്തത്തിന്റെ അകമ്പടിയോടെയും കേരളീയ കലകളുടെ ദൃശ്യവിസ്മയ ചാരുതയിലുമായിരുന്നു വരവേൽപ്.
Story Highlights: kamal hassan flowers mega show
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here