Advertisement

“ജീവനറ്റ ശരീരങ്ങളുടെ കാവൽക്കാരൻ”; വിനുവിന്റെ പൊള്ളുന്ന ജീവിതം വെള്ളിത്തിരയിലേക്ക്…

May 27, 2022
Google News 2 minutes Read

നിരവധി പേരുടെ ജീവിതത്തിൽ മാറ്റങ്ങളുടെ വെളിച്ചം വീശാൻ സാധിച്ച പരിപാടിയാണ് ഫ്ളവേഴ്സിൽ സംപ്രേക്ഷണം ചെയ്യുന്ന “ഫ്‌ളവേഴ്‌സ് ഒരു കോടി”. അതുകൊണ്ട് തന്നെയാണ് വളരെ ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷകരുടെ പ്രിയപ്പെട്ട പരിപാടിയായി ഇത് മാറിയതും. ഫ്‌ളവേഴ്‌സ് ഒരു കോടിയിലൂടെ ശ്രദ്ധേയനായ മത്സരാർത്ഥിയായിരുന്നു പി.വിനു. രണ്ട് പതിറ്റാണ്ടായി മൃതദേഹം എടുക്കുന്ന ജോലി ചെയ്യുന്ന ആലുവ സ്വദേശി പി.വിനുവിൻ്റെ സംഭവബഹുലമായ ജീവിതം സിനിമയാക്കാൻ ഒരുങ്ങുന്നു. തന്റെ പൊള്ളുന്ന ജീവിതത്തിന്റെ കഥ ഫ്‌ളവേഴ്‌സ് ഒരു കോടിയിലൂടെയാണ് വിനു ഈ ലോകത്തെ അറിയിച്ചത്. അതിനുശേഷം സഹായവും സാന്ത്വനവുമായി നിരവധി പേർ വിനുവിനെ സമീപിച്ചിരുന്നു. ഇപ്പോൾ ആ കഥ വെള്ളിത്തിരയിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് സജിത്ത് വി.സത്യൻ. ചലച്ചിത്ര താരം മണികണ്ഠനാണ് വിനുവിൻ്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

കഴിഞ്ഞ ദിവസം വിനുവിനെ നേരിൽ കണ്ടതിന്  ശേഷം മണികണ്ഠനാണ് പുതിയ ചിത്രം പ്രഖ്യാപിച്ചത്. ഫ്‌ളവേഴ്‌സ് ഒരു കോടിയിലൂടെയാണ് വിനുവിന്റെ ജീവിതത്തെ കുറിച്ച് അറിയുന്നതതെന്നും അദ്ദേഹത്തെ നേരിൽ പരിചയപ്പെടാൻ സാധിച്ചതും ഇങ്ങനെയൊരു സിനിമ ചെയ്യാൻ പറ്റിയതും ഭാഗ്യമായി കണക്കാക്കുന്നു. ഇത് ചെയ്യാൻ വേണ്ടി ആയിരിക്കാം ചിലപ്പോൾ ഞാൻ നടൻ ആയത് എന്ന് ഞാൻ വിശ്വസിക്കുന്നു എന്നാണ് മണികണ്ഠൻ 24 ന്യൂസിനോട് പറഞ്ഞത്.

തണ്ടർ ബോൾട്ട് കമാൻഡോയും ബേസിൽ ജോസഫിന്റെ അസിസ്റ്റന്റുമായ സജിത്ത് വി.സത്യൻ സ്വതന്ത്ര സംവിധായകനാകുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഈ സബ്ജറ്റ് ഞാൻ ഫ്ലവേഴ്സ് ചാനലിൽ കൂടിയാണ് കാണുന്നത്. അത് കണ്ടപ്പോൾ തന്നെ എനിക്ക് സ്ട്രൈക്ക് ചെയ്തു. അന്നുതന്നെ വിനു ചേട്ടനെ കണ്ടു. അദ്ദേഹം  സ്ക്രിപ്റ്റ് ചെയ്യാനുള്ള അനുവാദവും തന്നു എന്നും സംവിധായകൻ സജിത്ത് വി.സത്യൻ പറഞ്ഞു.

Read Also: Loksabha Election 2024 Live Updates | വിധിയെഴുതാൻ കേരളം

നവാഗതനായ ജോയ്സൺ ജോർജ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. മറ്റ് വിശേഷങ്ങൾ വരും ദിവസങ്ങളിൽ പുറത്തു വിടുമെന്ന് അണിയറ പ്രവർത്തകർ പറഞ്ഞു. ഫ്ലവേഴ്സ് ഒരു കോടിക്ക് പിന്നാലെ വിനുവിൻ്റെ ജീവിതം സാമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. അറിവിന്റെ ഈ മത്സര വേദി നിരവധി പേരൂടെ ജീവിതത്തിൽ മാറ്റങ്ങൾക്ക് കാരണമായി. 250 എപ്പിസോഡുകളിലായി വന്ന 272 ൽ പരം മത്സരാർത്ഥികളെ ഒരുമിച്ചുകൂട്ടി സംഘടിപ്പിച്ച ‘ഒരു കോടി കിലുക്കം’ എന്ന പരിപാടിയും ഏറെ ശ്രദ്ധ നേടിയിരുന്നു.

Story Highlights: Life story of P Vinu Flowers Oru Kodi contestant to be made into a movie

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here