Advertisement

ഇത് ചരിത്രനേട്ടം, നയ്​ല അൽ ബലൂഷി എവറസ്റ്റ്​ കൊടുമുടി കീഴടക്കിയ ആദ്യ യുഎഇ വനിത

May 27, 2022
Google News 2 minutes Read
uae

നയ്​ല അൽ ബലൂഷി എവറസ്റ്റ്​ കൊടുമുടി കീഴടക്കിയ ആദ്യ യുഎഇ വനിതയായി. പർവതാരോഹകൻ സഈദ്​ അൽ മെമാരിയുടെ ഭാര്യയാണ് നയ്​ല. അദ്ദേഹം നൂറിലേറെ പർവതങ്ങൾ കയറിയിട്ടുണ്ട്. താൻ​ മല കയറിയത് സഈദ്​ അൽ മെമാരിയിൽ നിന്ന്​ പ്രചോദനമുൾക്കൊണ്ടാണെന്ന് നയ്​ല വെളിപ്പെടുത്തി​. രണ്ട്​ തവണയാണ് മെമാരി എവറസ്​റ്റിന്​ മുകളിലെത്തിയത്. ഇതോടെ എവറസ്റ്റ്​ കീഴടക്കുന്ന ആദ്യ അറബ്​ ദമ്പതികളായി നയ്​ലയും മെമാരിയും മാറി.

പാകിസ്താനിലെ ബ്രോഡ്​ പീക്ക്​ കീഴടക്കാൻ കഴിഞ്ഞ വർഷം നെയ്​ല ശ്രമിച്ചിരുന്നെങ്കിലും ലക്ഷ്യത്തിലെത്താൻ കഴിഞ്ഞിരുന്നില്ല. എന്നാൽ ആ ശ്രമമാണ് എവറസ്റ്റ്​ കീഴടക്കാൻ തന്നെ പ്രേരിപ്പിച്ചതെന്ന് അവർ പറയുന്നു​. അതിൽ നിന്ന്​ ഊർജം ഉൾക്കൊണ്ടാണ്​ 8,849 മീറ്റർ ഉയരമുള്ള എവറസ്റ്റ്​ കീഴടക്കി ചരിത്രം സൃഷ്ടിച്ചത്. മൂന്ന്​ മാസം മുമ്പാണ്​ ഇതിനുള്ള തയ്യാറെടുപ്പ്​ ആരംഭിച്ചത്​.

Read Also: യുഎഇയില്‍ ആദ്യമായി കുരങ്ങുപനി സ്ഥിരീകരിച്ചു

ആത്മവിശ്വാസത്തോടെയും ക്ഷമയോടെയും കയറിയാൽ അത്ര പ്രയാസമേറിയതല്ല എവറസ്റ്റെന്നും കാലാവസ്ഥ വളരെ അനുകൂലമായിരുന്നെന്നും നയ്ല ചൂണ്ടിക്കാട്ടി. മറ്റ്​ ഇമാറാത്തി വനിതകൾക്ക് ഈ നേട്ടം പ്രചോദനമാകുമെന്നാണ് വിശ്വാസമെന്നും അവർ പറഞ്ഞു.

പത്ത്​ ദിവസം കൊണ്ടാണ്​ അവർ മുകളിൽ എത്തിയത്​. എവറസ്റ്റ് കയറുന്നതിന് മുന്നോടിയായി സൈക്കിളിങും ഓട്ടവും ദിനചര്യയാക്കിയിരുന്നു. ഇതിന് മുമ്പ് ഭർത്താവിനൊപ്പം അവർ ചില മലകൾ കയറിയിരുന്നു. 2020ൽ തുർക്കിയിലെ ഗ്രേറ്റർ അരാരത്ത്​, യു​ക്രെയ്​നിലെ മൗണ്ട് കാമറൂൺ, മൗണ്ട്​ ഹോവർല എന്നിവ നെയ്ല കീഴടക്കിയിരുന്നു.

Story Highlights: Nyla Al Balushi is the first UAE woman to climb Mount Everest

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here