ജവഹർലാൽ നെഹ്‌റുവിന്റെ ചരമവാർഷികം; മോദി ആദരാഞ്ജലികൾ അർപ്പിച്ചു

പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിന്റെ ചരമവാർഷികത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരാഞ്ജലികൾ അർപ്പിച്ചു. “പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു ജിയുടെ ചരമവാർഷികത്തിൽ അദ്ദേഹത്തിന് ആദരാഞ്ജലികൾ” പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
“ചെറുപ്പക്കാർക്കും മുതിർന്നവർക്കും പ്രിയപ്പെട്ട നേതാവ്; സമാനതകളില്ലാത്ത കാഴ്ചപ്പാടുള്ള ഒരു നേതാവ്; സ്വതന്ത്രവും അഭിവൃദ്ധിയുള്ളതുമായ ഒരു രാഷ്ട്രം കെട്ടിപ്പടുക്കാൻ അർപ്പണബോധമുള്ള നേതാവ്; അദ്ദേഹത്തിന് എന്റെ എളിയ ആദരാഞ്ജലികൾ.” – കോൺഗ്രസ് ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ട്വീറ്റ് ചെയ്തു.
നെഹ്‌റു സ്മരണയിലാണ് രാജ്യം. രാജ്യത്തിന്‍റെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ഓര്‍മ്മയായിട്ട് ഇന്ന് 58 വര്‍ഷം തികയുന്നു. ഇന്ത്യയുടെ സമഗ്ര പുരോഗതി സ്വപ്‌നം കണ്ട ആ രാഷ്ട്രശില്‍പി അത് സാക്ഷാത്കരിക്കാന്‍ നടത്തിയ നീക്കങ്ങള്‍ രാജ്യചരിത്രത്തിന്‍റെ ഭാഗമാണ്. 1964-ല്‍ തന്‍റെ എഴുപത്തഞ്ചാമത്തെ വയസ്സിലാണ് അദ്ദേഹത്തിന്റെ മരണം സംഭവിക്കുന്നത്.
Story Highlights: PM Modi pays tribute to former PM Jawaharlal Nehru on his death anniversary
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here