പ്ലേഓഫ് കാണാതെ പുറത്ത്, ധവാനെ നോക്കൗട്ട് ചെയ്ത് അച്ഛന്‍; വിഡിയോ വൈറൽ

സോഷ്യൽ മീഡിയയിൽ വൈറലായി പഞ്ചാബ് കിംഗ്സ് താരം ശിഖര്‍ ധവാൻ്റെ വിഡിയോ. ഐപിഎല്‍ പ്ലേ ഓഫ് കാണാതെ പുറത്തായതിന് പിന്നാലെ, പിതാവ് മർദിക്കുന്ന വിഡിയോയാണ് താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. വിഡിയോ തമാശ രൂപേണയാണ് ചിത്രീകരിച്ചിരിക്കുന്നത്.
വിഡിയോയില്‍ അച്ഛനും മകനും തകര്‍പ്പന്‍ അഭിനയമാണ് കാഴ്ചവച്ചിരിക്കുന്നത്. ‘നോക്കൗട്ട് ഘട്ടത്തിലേക്കു യോഗ്യത നേടാഞ്ഞതിന് അച്ഛന്‍ എന്നെ നോക്കൗട്ട് ചെയ്തു’ എന്ന അടിക്കുറിപ്പോടെയാണ് വിഡോയോ പങ്കുവച്ചിരിക്കുന്നത്. എന്തായാലും വിഡിയോ സഹതാരങ്ങളും ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു.
അച്ഛന്‍ താങ്കെളെക്കാള്‍ വളരെ മികച്ച നടനാണെന്നായിരുന്നു ഹര്‍ഭജന്‍ സിംഗിന്റെ കമന്റ്. “അങ്കിൾ ഓൺ ഫയർ പാജി” എന്ന് പഞ്ചാബ് സഹതാരം ഹർപ്രീത് ബ്രാർ പ്രതികരിച്ചു. 14 മത്സരങ്ങളിൽ നിന്ന് ഏഴ് വിജയങ്ങളുമായി ഐപിഎൽ പോയിന്റ് പട്ടികയിൽ പിബികെഎസ് ആറാം സ്ഥാനത്താണ്. ഐപിഎല്ലിൽ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നെങ്കിലും ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 ഐ പരമ്പരയിൽ നിന്ന് ധവാനെ ഒഴിവാക്കിയിരുന്നു.
Story Highlights: Shikhar Dhawan Gets ‘Knocked Out’ By Father
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here