സൗദി അറേബ്യയിൽ ടാക്സി ഡ്രൈവർമാർക്ക് പ്രത്യേക യൂണിഫോം

സൗദി അറേബ്യയിൽ ടാക്സി ഡ്രൈവർമാർക്കുള്ള പ്രത്യേക യൂണിഫോമിന് സൗദി പൊതുഗതാഗത അതോറിറ്റിയുടെ അംഗീകാരം. പുതിയ യൂണിഫോം യൂബർ ടാക്സി ഡ്രൈവർമാർക്കും ബാധകമാണെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. പുതിയ തീരുമാനം ജൂലൈ 12 മുതൽ നടപ്പിലാക്കാനാണ് തീരുമാനം. സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തൽ, ഗുണഭോക്താക്കൾക്ക് ബുദ്ധിമുട്ടുണ്ടാക്കാതിരിക്കൽ, ഡ്രൈവർമാരുടെ വേഷങ്ങളിൽ നിലവാരം പുലർത്തൽ എന്നിവ ലക്ഷ്യമിട്ടാണ് പുതിയ തീരുമാനമെന്ന് അതോറിറ്റി കൂട്ടിച്ചേർത്തു.
Read Also: തീവ്രവാദ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട മൂന്ന് പേരുടെ വധശിക്ഷ നടപ്പാക്കി സൗദി അറേബ്യ
പുരുഷന്മാരായ ഡ്രൈവർമാർക്ക് ദേശീയ വസ്ത്രം അല്ലെങ്കിൽ ഷർട്ടും നീളമുള്ള പാന്റുമാണ് വേഷം. ടാക്സി ഡ്രൈവർമാർക്ക് കറുത്ത പാന്റ്, ചാര നിറത്തിലുള്ള നീളൻ കൈയുള്ള ഷർട്ട്, ബെൽറ്റ് എന്നിവയാണ് നിശ്ചയിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ ജാക്കറ്റോ കോട്ടോ ഉപയോഗിക്കാം. ഡ്യൂട്ടി ചെയ്യുമ്പോൾ നിർബന്ധമായും തിരിച്ചറിയൽ കാർഡ് ധരിച്ചിരിക്കണം. സ്ത്രീകളായ ഡ്രൈവർമാർക്ക് അബായ അല്ലെങ്കിൽ ഷർട്ട്, നീളമുള്ള പാന്റ്സ് എന്നിവയാണ് വേഷം. കോട്ടോ ജാക്കറ്റോ ഇതോടൊപ്പം നിർബന്ധമാണ്.
Story Highlights: Special uniforms for taxi drivers in Saudi Arabia
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here