Advertisement

വിപ്ലവകരം ഈ കണ്ടുപിടുത്തം; 100 വർഷത്തേക്ക് ചാർജ് ചെയ്യാവുന്ന ബാറ്ററി…

May 27, 2022
Google News 2 minutes Read

വളരെ വേഗത്തിലാണ് സാങ്കേതിക വിദ്യ വളരുന്നത്. സാധ്യതകളുടെ പുതിയൊരു ലോകം നമുക്ക് മുന്നിലേക്ക് തുറക്കുന്ന നിരവധി കണ്ടുപിടുത്തങ്ങൾ ഇപ്പോൾ വന്നുകഴിഞ്ഞു. 100 വർഷത്തേക്ക് ചാർജ് ചെയ്യാവുന്ന ബാറ്ററി സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തതാണ് ഇപ്പോഴത്തെ വാർത്ത. ഇലോൺ മസ്കിന് കീഴിലുള്ള ടെസ്‌ല ഗവേഷകരാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചത്. കാനഡയിലെ ടെസ്‌ലയുടെ ബാറ്ററി റിസർച്ച് ഗ്രൂപ്പ് ഡൽഹൗസി യൂണിവേഴ്സിറ്റിയുമായി സഹകരിച്ചാണ് 100 വർഷം നീണ്ടു നിൽക്കുന്ന നിക്കൽ അധിഷ്ഠിത ബാറ്ററി സാങ്കേതികവിദ്യയെക്കുറിച്ചുള്ള പ്രബന്ധം പുറത്തിറക്കിയത്. ഭാവിയിൽ ടെക്ക് ലോകം നേരിടാൻ പോകുന്ന ഏറ്റവും വലിയ പ്രതിസന്ധിക്ക് ഇതോടെ പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് സംബന്ധിച്ച ആദ്യ റിപ്പോർട്ട് പുറത്തുവിട്ടത് ഇലക്‌ട്രെക്ക് ആണ്.

പുതുതായി വികസിപ്പിച്ചെടുത്ത ബാറ്ററിയിൽ നിക്കൽ ഉപയോഗിക്കുന്നുണ്ട്. ഇത് ബാറ്ററിക്ക് ഉയർന്ന സാന്ദ്രത നൽകും. ഇതിൽ ഉപയോഗിക്കുന്ന ടെക്‌നോളജി ഇലക്ട്രിക് വാഹനങ്ങൾക്ക് ഏറെ ഉപകാരപ്രദമാകും. ലിഥിയം-അയൺ ബാറ്ററികളെ അപേക്ഷിച്ച് ഈ ബാറ്ററികൾ ചാർജ് ചെയ്താൽ കൂടുതൽ കാലം നീണ്ടുനിൽക്കുമെന്നും ഗവേഷകർ അവകാശപ്പെടുന്നു. മാത്രവുമല്ല ബാറ്ററി ചാർജ് ചെയ്യുമ്പോഴുളള താപനില കുറയ്ക്കാനും സാധിക്കും.

Read Also: ഒരു മികച്ച ഐടി പ്രൊഫഷണലാകണോ? നൂതന സാങ്കേതിക കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി

ബാറ്ററി എപ്പോഴും 25 ഡിഗ്രി സെൽഷ്യസ് താപനിലയിൽ ചാർജ് ചെയ്‌താൽ ബാറ്ററി ആയുസ്സ് 100 വർഷം കവിഞ്ഞേക്കാവുന്ന ഒരു ഉദാഹരണം ഗവേഷണ റിപ്പോർട്ടിൽ പറയുന്നു. വിപ്ലവകരമായ കണ്ടുപിടുത്തമായാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. നിക്കൽ ബാറ്ററികളിൽ ഉപയോഗിക്കുന്ന കോബാൾട്ടിന്റെ ലഭ്യത ഇപ്പോൾ വലിയ വെല്ലുവിളി നേരിടുന്ന സാഹചര്യത്തിൽ ഈ ആശങ്കകൾ ഇല്ലാതാക്കാൻ പുതിയ ബാറ്ററി രൂപകൽപ്പനയ്ക്ക് സാധിച്ചേക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Story Highlights: Tesla Researchers Develop Battery Tech That Can Remain Charged For 100 Years

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here