Advertisement

തൃശൂരില്‍ 80 കുട്ടികള്‍ക്ക് വാക്‌സിന്‍ മാറി നല്‍കി; ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് കളക്ടര്‍

May 28, 2022
Google News 1 minute Read

തൃശൂര്‍ നെന്മണിക്കര കുടുംബാരോഗ്യ കേന്ദ്രത്തില്‍ വാക്‌സിന്‍ മാറി നല്‍കി. 80 കുട്ടികള്‍ക്കാണ് വാക്‌സിന്‍ മാറി നല്‍കിയത് .ശനിയാഴ്ച എത്തിയ 12നും 14 നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കാണ് കോര്‍ബി വാക്‌സിന് പകരം കോ വാക്‌സിന്‍ നല്‍കിയത്. സംഭവത്തില്‍ ആരോഗ്യ വകുപ്പ് അന്വേഷണം തുടങ്ങി. സി എം ഒയ്ക്കാണ് അന്വേഷണ ചുമതല.

7 വയസിന് മുകളില്‍ ഉള്ളവര്‍ക്ക് കൊവാക്‌സിന്‍ നല്‍കാന്‍ അനുമതി ഉണ്ടെന്നും, ഭയപ്പെടേണ്ട സാഹചര്യം ഇല്ലെന്നും സ്ഥലത്തെത്തിയ ജില്ലാ കളക്ടര്‍ ഹരിത വി. കുമാര്‍ അറിയിച്ചു. കളക്ടറുടെ നേതൃത്വത്തില്‍ വാക്‌സിനെടുത്ത 78 രക്ഷിതാക്കളെയും വിളിച്ചു. കുട്ടികള്‍ക്ക് കോ വാക്‌സീന്‍ നല്‍കിയാലും ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

Read Also: കുരങ്ങുപനി: വസൂരി വാക്‌സിന്‍ ഫലപ്രദമെന്ന് വാദം

കുടുംബാരോഗ്യ കേന്ദ്രത്തിലും ജില്ലാ, മെഡിക്കല്‍ കോളജ് ആശുപത്രികളിലും ശിശു രോഗവിദഗ്ധരുടെ സേവനം 24 മണിക്കൂറും ഉറപ്പാക്കിയതായും ജില്ലാ ഭരണകൂടം അറിയിച്ചു. വാക്‌സിന്‍മാറിയ സംഭവത്തില്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ മൂന്നു ജീവനക്കാര്‍ക്കെതിരെ നടപടിയുണ്ടായേക്കുമെന്നാണ് സൂചന.

Story Highlights: 80 children were wrongly vaccinated in thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here