Advertisement

കുരങ്ങുപനി: വസൂരി വാക്‌സിന്‍ ഫലപ്രദമെന്ന് വാദം

May 24, 2022
Google News 2 minutes Read

കുരുങ്ങുപനി പടരുന്ന സാഹചര്യത്തില്‍ വസൂരിയെ നേരിടാന്‍ ഉപയോഗിച്ചിരുന്ന വാക്‌സിന്‍ അടിയന്തര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ യുകെ. വസൂരി വാക്‌സിന്‍ 85% ഫലപ്രദമാണ്. ജനങ്ങള്‍ക്കു മുഴുവന്‍ വാക്‌സിന്‍ നല്‍കുന്നില്ലെങ്കിലും ജീവന് ഭീഷണി നേരിടുന്ന സാഹചര്യത്തില്‍ രോഗികള്‍ക്കും സമ്പര്‍ക്കത്തിലുള്ളവര്‍ക്കും വാക്‌സിന്‍ നല്‍കുമെന്ന് യുകെ ആരോഗ്യസുരക്ഷ ഏജന്‍സി ഉപദേഷ്ടാവ് ഡോ.സൂസന്‍ ഹോപ്കിന്‍സ് പറഞ്ഞു.

കുരങ്ങു പനി വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ യൂറോപ്പില്‍ കനത്ത ജാഗ്രതയാണ്. ലോകമെമ്പാടും 126 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രോഗികളുമായി അടുത്തു ബന്ധപ്പെട്ടവര്‍ക്ക് 21 ദിവസം സമ്പര്‍ക്കവിലക്ക് വേണമെന്ന് ബ്രിട്ടന്‍ നിര്‍ദേശിച്ചു.

സ്‌പെയിന്‍ തലസ്ഥാനമായ മഡ്രിഡില്‍ 27 പേര്‍ക്കും ബ്രിട്ടനില്‍ 56 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. പോര്‍ച്ചുഗലില്‍ 14 പേരും അമേരിക്കയില്‍ 3 പേരും രോഗബാധിതരായി. സ്‌കോട്ട്‌ലന്‍ഡിലും ഡെന്‍മാര്‍ക്കിലും ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തു. കുരങ്ങില്‍ നിന്നു പടരുന്ന വൈറല്‍ പനി മനുഷ്യരില്‍ വ്യാപകമായി പടരില്ലെങ്കിലും ലൈംഗികബന്ധം പോലെ അടുത്ത സമ്പര്‍ക്കം വഴി പകരാനിടയുണ്ടെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി.

1960 ല്‍ കോംഗോയിലാണ് കുരങ്ങുപനി ആദ്യമായി കണ്ടെത്തിയത്. പനി, തലവേദന, ദേഹത്ത് ചിക്കന്‍പോക്‌സിനു സമാനമായ കുരുക്കള്‍ എന്നിവയാണ് ലക്ഷണങ്ങള്‍. പരോക്ഷമായി രോഗികളുമായി സമ്പര്‍ക്കമുണ്ടായവര്‍ ആശങ്കപ്പെടാനില്ലെന്നാണ് ഡോക്ടര്‍മാരുടെ പക്ഷം.

Read Also: ഈ ബെൻസ് ലേലത്തിൽ വിറ്റുപോയത് 1108 കോടി രൂപയ്ക്ക്; ലോകത്തിലെ ഏറ്റവും വിലയുള്ള വാഹനം…

രോഗം ആശങ്കാജനകമാണെങ്കിലും കൊവിഡ് 19 പോലുള്ള സാഹചര്യം നിലവിലില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ടോക്കിയോയില്‍ പറഞ്ഞു. കടുത്ത വിലക്ക് പോലുള്ള നടപടികള്‍ ഇപ്പോള്‍ ഉദ്ദേശിക്കുന്നില്ല. സ്വവര്‍ഗാനുരാഗികള്‍ക്കിടയില്‍ രോഗം പടര്‍ന്നത് സംബന്ധിച്ച ആരോഗ്യ മുന്നറിയിപ്പ് യുകെ നല്‍കിയിട്ടുണ്ട്.

Story Highlights: Monkeypox: The smallpox vaccine is said to be effective

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here