ബീഫ് വിവാദം: പ്രസ്താവനയിൽ ഉറച്ചു നിൽക്കുന്നു; നിലപാട് പറയാൻ ആർജവം കാണിക്കണമെന്ന് നിഖില വിമൽ
ഭക്ഷണത്തിന് മാത്രമായി മൃഗങ്ങളെ കൊല്ലുന്നതിൽ പശുക്കൾക്ക് മാത്രമായി ഇളവ് ലഭിക്കരുതെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നതായി നടി നിഖില വിമൽ. എന്തെങ്കിലും ഒരു കാര്യം പറയണമെന്ന് ഉദ്ദേശിച്ച് നടത്തിയ അഭിമുഖമല്ല അത്. അങ്ങനെയൊരു ചോദ്യം വന്നപ്പോൾ എല്ലാവരും അവരവരുടെ നിലപാടുകൾ പറയുന്നതുപോലെ ഞാനെന്റെ നിലപാട് പറഞ്ഞു. എല്ലാവർക്കും നിലപാട് ഉണ്ടായിരിക്കുമെന്ന് വിശ്വസിക്കുന്നു. അതുണ്ടായിരിക്കണമെന്ന് ആഗ്രഹിക്കുകയും തുറന്നുപറയാൻ ആർജവം കാണിക്കണമെന്നും നടി ദുബായിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഈ പ്രസ്താവനയ്ക്ക് ശേഷം സിനിമാ മേഖലയിലെ ചിലർ അതു വേണ്ടായിരുന്നുവെന്നും ചിലർ നന്നായെന്നും പറഞ്ഞു. തന്റെ പ്രസ്താവനയെ തുടർന്നു സൈബർ ആക്രമണം ഉണ്ടായതായി ഞാനെവിടെയും പറഞ്ഞിട്ടില്ലെന്നും അങ്ങനെ ഉണ്ടായിട്ടുണ്ടെങ്കിൽത്തന്നെ അതു തന്നെ ബാധിക്കുന്ന പ്രശ്നമല്ലെന്നും നിഖില പറഞ്ഞു.
Story Highlights: Beef controversy: Nikhila Vimal wants to show zeal to speak out
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here