നായികയായി നിഖില വിമൽ “പെണ്ണ് കേസ്” ചിത്രീകരണം മൈസൂരിൽ ആരംഭിച്ചു

നിഖില വിമലിനെ പ്രധാന കഥാപാത്രമാക്കി നവാഗതനായ ഫെബിൻ സിദ്ധാർത്ഥ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് “പെണ്ണ് കേസ്”. സിനിമയുടെ ചിത്രീകരണം ഇന്ന് മൈസൂരിൽ ആരംഭിച്ചു. ഇ ഫോർ എക്സ്പെരിമെൻ്റ്, ലണ്ടൻ ടാക്കീസ് എന്നീ നിർമ്മാണ കമ്പനികളുടെ ബാനറിൽ രാജേഷ് കൃഷ്ണ, മുകേഷ് ആർ മേത്ത, സി വി സാരഥി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
Read Also: ‘മച്ചാൻ്റെ മാലാഖ’ നാളെ മുതൽ തിയേറ്ററുകളിൽ, അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു
ചിത്രത്തിൽ മലയാളത്തിലെ മറ്റ് പ്രമുഖ താരങ്ങളും അണിനിരക്കുന്നുണ്ട്. രശ്മി രാധാകൃഷ്ണനും ഫെബിൻ സിദ്ധാർത്ഥും ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്. ഷിനോസാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. നിഖില വിമലിൻ്റെതായി ഏറ്റവും ഒടുവിൽ തിയേറ്ററുകളിൽ എത്തിയ ചിത്രം “ഗെറ്റ് സെറ്റ് ബേബി”യാണ്. വിനയ് ഗോവിന്ദ് സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ഉണ്ണി മുകുന്ദനാണ് നായകന്‍.
Story Highlights : Shooting of Nikhila Vimal movie ‘Pennu Case’ begins in Mysore
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here