Advertisement

ചേച്ചി സന്യാസിയായതിൽ വീട്ടുകാർക്കില്ലാത്ത ഞെട്ടൽ നാട്ടുകാർക്ക് വേണ്ട ; നിഖില വിമൽ

February 14, 2025
Google News 1 minute Read

തന്റെ സഹോദരി സന്യാസം സ്വീകരിച്ചതിൽ വീട്ടുകാർക്കില്ലാത്ത, ഞെട്ടൽ നാട്ടുകാർക്ക് വേണ്ട എന്ന് നടി നിഖില വിമൽ. അടുത്തിടെ താരത്തിന്റെ സഹോദരി അഖില വിമൽ സന്യാസം സ്വീകരിച്ച വാർത്ത സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. വിഷയത്തോട് യോജിച്ചും വിമർശിച്ചും എല്ലാം ആളുകൾ പ്രതികരിച്ചതിനെ പറ്റി നിഖില വിമൽ മനസ് തുറന്നു.

തന്റെ ചേച്ചി പെട്ടെന്ന് ഒരു ദിവസം സന്യാസം സ്വീകരിക്കാൻ തീരുമാനിച്ചതല്ല. ഇതിനെ പറ്റിയെല്ലാം തങ്ങൾക്ക് നേരത്തേയറിയാം, ഒരു വീട്ടിൽ കഴിയുന്നവരല്ലേ, അതിൽ ഞെട്ടിയോ ഞെട്ടിയോ എന്ന് പലരും ചോദിക്കുന്നതിന്റെ അർഥം മനസിയിലാകുന്നില്ല, വ്യക്തി സ്വതന്ത്യത്തെ പറ്റി വാ തോരാതെ സംസാരിക്കുന്ന പലരും ആണ് ഒരാളുടെ സ്വന്തം താലപര്യത്തെ വിമർശിക്കുന്നത്, എന്നും നിഖില വിമൽ പറഞ്ഞു.

ഗെറ്റ് സെറ്റ് ബേബി എന്ന ഉണ്ണി മുകുന്ദൻ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് നിഖില വിമൽ പ്രതികരിച്ചത്. തന്റെ കുടുംബം ഒരു സാധാരണ കുടുംബം അല്ല, എന്റെ അച്ഛൻ ഒരു നക്സലേറ്റ് ആയിരുന്നു, ഞാൻ ഒരു സിനിമ നടി ആയി, ഇപ്പോൾ ചേച്ചി സന്യാസത്തിലേക്ക് പോകുന്നു. ഞങ്ങളുടെ വീട്ടിൽ ‘അമ്മ മാത്രമാണ് നോർമൽ ആയിട്ടുള്ളത്. എന്റെ ചേച്ചിക്ക് 36 വയസുണ്ട്, നല്ല വിദ്യാഭ്യാസവും വിവരവുമുണ്ട് അത്കൊണ്ട് അവളുടെ ചോയ്‌സിനെ പിന്തുണക്കുന്നു, നിഖില വിമൽ പറയുന്നു.

ജനുവരി 29 നാണ് അഭിനവ ബാലാനന്ദ ഭൈരവ സോഷ്യൽ മീഡിയയിൽ അഖില വിമൽ, അവന്തിക ഭാരതി എന്നാ നാമം സ്വീകരിച്ച് സന്യാസം സ്വീകരിക്കുന്നുവെന്ന വാർത്ത പോസ്റ്റ് ചെയ്തത്. കുറിപ്പിനൊപ്പം കാവി തലപ്പാവ് ധരിച്ച അഖില വിമലിന്റെ ചിത്രവും അദ്ദേഹം പങ്കു വെച്ചിരുന്നു.
ജവഹര്‍ലാല്‍ നെഹ്രു യൂണിവേഴ്സിറ്റിയുടെ തിയറ്റര്‍ ആര്‍ട്സില്‍ ഗവേഷണം പൂര്‍ത്തിയാക്കിയ അഖില അമേരിക്കയിൽ ആണ് ഉപരിപഠനം നടത്തിയത്. ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയിലെ മെലോണ്‍ സ്കൂള്‍ ഓഫ് തിയറ്റര്‍ ആന്‍ഡ് പെര്‍ഫോമന്‍സ് റിസര്‍ച്ചില്‍ ഫെല്ലോയും ആയിരുന്നു അഖില.

Story Highlights : nikhila vimal on her sister’s monasticism

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here