Advertisement

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി
അമിത് ഷായും ഇന്ന് ഗുജറാത്തിൽ

May 28, 2022
Google News 2 minutes Read

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ഇന്ന് ഗുജറാത്തിൽ.
തെരഞ്ഞെടുപ്പിനൊരുങ്ങുന്ന സ്വന്തം സംസ്ഥാനത്തെ വിവിധ പരിപാടികളിൽ ഇരുവരും പങ്കെടുക്കും. സെമിനാറിൽ പങ്കെടുക്കുന്ന പ്രധാനമന്ത്രി കലോലിൽ പുതുതായി നിർമ്മിച്ച യൂറിയ നിർമാണ ശാല രാജ്യത്തിന് സമർപ്പിക്കും. ( narendra modi amit shah visit gujarat )

രാവിലെ പത്തരയോടെ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്കോട്ടിലെ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിലെത്തും. പട്ടീദാർ സമുദായത്തിന് മേൽക്കൈയുള്ള സൗരാഷ്ട്രയിലെ സന്ദർശനത്തിലൂടെ, പട്ടേൽ വോട്ടുബാങ്കിലെ ചോർച്ച
പിടിച്ചുനിർത്തുകയെന്ന വലിയ ലക്ഷ്യവും ഇത്തവണത്തെ സന്ദർശനത്തിനുണ്ട്. ഗാന്ധി നഗറിൽ സഹകാരികളുടെ സമ്മേളനത്തിൽ വൈകിട്ട് 4 മണിക്ക് പ്രധാനമന്ത്രി പങ്കെടുക്കും.

സഹകരണത്തിലൂടെ സമൃദ്ധി എന്ന ആശയത്തിലൂന്നി ഏഴായിരം സഹകാരികളുമായി പ്രധാനമന്ത്രി സംവദിക്കും. കേന്ദ്ര സഹകരണ വകുപ്പ് മന്ത്രി കൂടിയായ അമിത് ഷായും സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. കലോലിൽ ഐഎഫ്എഫ്സിഒ നിർമിച്ച ചെറുകിട ദ്രവ യൂറിയ നിർമ്മാണശാല പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും.

കാർഷിക ഉത്പാദനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് 175 കോടി രൂപ ചിലവിൽ രാസവള നിർമാണ കേന്ദ്രം കലോലിൽ സ്ഥാപിച്ചത്. രാവിലെ ദ്വാരകയിലെത്തുന്ന ആഭ്യന്തരമന്ത്രി അമിത്ഷായ്ക്ക് ഇന്നും നാളെയും നിലവധി പരിപാടികളാണ് അജണ്ടയിൽ.

നാളെ വൈകിട്ട് മൊട്ടേര നരേന്ദ്രമോദി സ്റ്റേഡിയത്തിൽ ഐപിഎൽ ഫൈനൽ മത്സരം കാണാനും അമിത് ഷായെത്തും.

Story Highlights: narendra modi amit shah visit gujarat

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here