Advertisement

വർധന വായ്പ ലഭിക്കാനുള്ള ഐഎംഎഫ് നിബന്ധനയ്ക്ക് വഴങ്ങി പാകിസ്താൻ; പെട്രോൾ വില ലിറ്ററിന് 30 രൂപ കൂട്ടി

May 28, 2022
Google News 2 minutes Read

ഐഎംഎഫിൻ്റെ (IMF) നിബന്ധനകൾക്ക് വഴങ്ങി രാജ്യത്തെ ഇന്ധന, വൈദ്യുതി നിരക്കുകൾ കുത്തനെ കൂട്ടി പാകിസ്താൻ . ലിറ്റർ ഒന്നിന് മുപ്പതു രൂപയുടെ വർധനയാണ് നിലവിൽ വന്നത്. ഇതോടെ പെട്രോളിന്റെ ചില്ലറ വില്പന വില ലിറ്ററിന് 180 പാകിസ്താനി രൂപയാകും. ഡീസലിന്റെ വിലയിലും 25 ശതമാനത്തിന്റെ കുതിപ്പുണ്ടായി. ഇന്ധന വിലക്ക് പുറമെ വൈദ്യുതി നിരക്കും യൂണിറ്റ് ഒന്നിന് ഏഴു രൂപ കൂട്ടാൻ തീരുമാനമുണ്ടായി.

വൈദ്യുതി വിതരണ കമ്പനികൾ അടിയന്തരമായി സ്വകാര്യവൽക്കരിക്കാനുള്ള ഐഎംഎഫ് നിർദേശവും യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പിലാക്കപ്പെടുമെന്ന് പാക് ധനകാര്യമന്ത്രി മിഫ്താ ഇസ്മായിൽ അറിയിച്ചു.. നിബന്ധനകൾ എല്ലാം പാലിച്ചാൽ ചുരുങ്ങിയത് ആറു ബില്യൺ ഡോളർ എങ്കിലും ഐഎംഎഫ് വായ്പയായി അനുവദിക്കുമെന്ന പ്രതീക്ഷയിലാണ് പാകിസ്താൻ.

Read Also: ഇമ്രാൻ ഖാന്റെ റാലി തടഞ്ഞു; നൂറുകണക്കിന് പ്രവർത്തകർ അറസ്റ്റിൽ

അതിനിടെ റഷ്യയിൽ നിന്ന് എണ്ണ വാങ്ങാൻ മടിക്കുന്ന പാകിസ്താന്റെ വിദേശനയത്തെ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ നിശിതമായി വിമർശിച്ചു. അമേരിക്കയുടെ വ്യാപാര പങ്കാളി ആയിരുന്നിട്ടും, റഷ്യയിൽ നിന്ന് വിലകുറച്ചു വാങ്ങിയ എണ്ണയുടെ ബലത്തിൽ ഇന്ധനത്തിന്റെ എക്സൈസ് ഡ്യൂട്ടിയിൽ കുറവ് വരുത്തിയ ഇന്ത്യയുടെ നയത്തെ അദ്ദേഹം പരസ്യമായി തന്നെ പ്രശംസിക്കുകയും ചെയ്തു.

Story Highlights: Pakistan hikes petrol cost by Rs 30, one litre to cost Rs 180

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here