Advertisement

ജമ്മുകശ്മീര്‍ വിഷയത്തിലെ സമാധാന ചര്‍ച്ച; ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കണമെന്ന് പാകിസ്താന്‍

May 28, 2022
Google News 1 minute Read
shahbaz sharif

കശ്മീര്‍ വിഷയത്തില്‍ സമാധാന ചര്‍ച്ച പുനരാരംഭിക്കാന്‍ വ്യവസ്ഥ വച്ച് പാകിസ്താന്‍. സമാധാന ചര്‍ച്ചകള്‍ തുടരണമെങ്കില്‍ ജമ്മുകശ്മീരിന്റെ പ്രത്യേക പദവി പുനസ്ഥാപിക്കണമെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് വ്യക്തമാക്കി. 2019 ഓഗസ്റ്റിലാണ് കേന്ദ്രസര്‍ക്കാര്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത്.

ഷഹബാസ് ഷെരീഫിന്റെ ആദ്യ പൊതുസഭയിലാണ് ജമ്മുകശ്മീര്‍ വിഷയം പാക് പ്രധാനമന്ത്രി മുന്നോട്ടുവച്ചത്. ചര്‍ച്ചകള്‍ പുനരാരംഭിക്കണമെങ്കിലും ഏഷ്യയില്‍ സമാധാനം പുനരാരംഭിക്കണമെങ്കിലും ആര്‍ട്ടിക്കിള്‍ 370 പുനസ്ഥാപിക്കണമെന്നാണ് ഷഹബാസ് ഷെരീഫിന്റെ ആവശ്യം.

Read Also: രാഷ്ട്രീയ നേതാക്കളുടെ സുരക്ഷാ അകമ്പടി പിന്‍വലിച്ച് പഞ്ചാബ് സര്‍ക്കാര്‍

ജമ്മുകശ്മീരില്‍ സമാധാനം പുനസ്ഥാപിക്കണമെന്നതില്‍ പാകിസ്താനും താത്പര്യമുണ്ട്. അതിനുള്ള വ്യവസ്ഥയായാണ് ജമ്മുകശ്മീര്‍ വിഷയം പാക് പ്രധാനമന്ത്രി ഉന്നയിച്ചിരിക്കുന്നത്.

Story Highlights: Pakistan seeks repeal of Article 370

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here