പി.സി.ജോര്‍ജ് ചോദ്യം ചെയ്യലിന് ഹാജരാകുന്നതില്‍ തീരുമാനം പിന്നീടെന്ന് ഷോണ്‍ ജോര്‍ജ്

അനന്തപുരി വിദ്വേഷക്കേസില്‍ ചോദ്യം ചെയ്യലിന് പി.സി.ജോര്‍ജ് ഹാജരാകുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് മകന്‍ ഷോണ്‍ ജോര്‍ജ്. അഭിഭാഷകരുമായി ആലോചിച്ച ശേഷം മാത്രമേ ചോദ്യം ചെയ്യിലിന് ഹാജാരാകുന്ന കാര്യത്തില്‍ തീരുമാനമെടുക്കു. കേസിനെ സംബന്ധിച്ച് പ്രതികരിക്കുന്നതിന് പരിമിധിയുണ്ടെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു.
തൃക്കാക്കര തെരഞ്ഞെടുപ്പില്ലായിരുന്നുവെങ്കില്‍ ഈ കേസ് ഉണ്ടാകില്ലെന്ന തങ്ങളുടെ വാദം ശരിവക്കുന്നതാണ് ഇപ്പോഴുണ്ടായിരിക്കുന്ന നടപടി. തൃക്കാക്കര സ്റ്റണ്ട് ആണ് ഇപ്പോള്‍ നടക്കുന്നത്. തൃക്കാക്കരയില്‍ പി.സി.ജോര്‍ജ് സംസാരിക്കാതിരിക്കാന്‍ വേണ്ടി മാത്രമാണ് നാളെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയത്. 11 മണിക്ക് തിരുവനന്തപുരത്ത് ഹാജരാകണമെങ്കില്‍ ഏഴു മണിക്കെങ്കിലും അങ്ങോടേയ്ക്ക് തിരിക്കേണ്ടി വരും. വൈകുന്നേരം തിരിച്ചെത്തുമ്പോള്‍ ഏഴുമണിയെങ്കിലും കഴിയും. ഇത് കണക്ക് കൂട്ടി തന്നെയാണ് നാളെ ചോദ്യം ചെയ്യലിന് വിളിച്ചിരിക്കുന്നതെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു.
Read Also: പിസി ജോർജിന്റെ ”തൃക്കാക്കര മറുപടിക്ക്” തടയിട്ട് സർക്കാർ; നാളെ ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്
അനന്തപുരി ഹിന്ദു സമ്മേളനത്തിലെ വിദ്വേഷ പ്രസംഗത്തില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് പൊലീസ് പി.സി.ജോര്‍ജിന് ഇന്നാണ് നോട്ടീസ് നല്‍കിയത്. ഫോര്‍ട്ട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഹാജരാകേണ്ടത്. നാളെ രാവിലെ 11 മണിക്ക് ഫോര്‍ട്ട് എ സി ഓഫിസില്‍ ഹാജരാകണമെന്നാണ് നിര്‍ദേശം. ചോദ്യം ചെയ്യലുമായി സഹകരിക്കണം എന്നതാണ് ജോര്‍ജിന് ജാമ്യം നല്‍കിക്കൊണ്ട് ഹൈക്കോടതി വ്യക്തമാക്കിയത്. നാളെ തൃക്കാക്കരയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തി കാര്യങ്ങള്‍ വിശദീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാവുകയാണെങ്കില്‍ ജോര്‍ജിന് തൃക്കാക്കരയില്‍ എത്താനാവില്ലെന്ന് വ്യക്തമാണ്.
ജയില്‍ മോചിതനായ പി.സി.ജോര്‍ജിനെ സ്വീകരിക്കാനെത്തിയ ബിജെപി പ്രവര്‍ത്തകര്‍ മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. പൂജപ്പുര ഏരിയയിലെ ചുമതലയുള്ള ബിജെപി പ്രവര്‍ത്തകരായ കൃഷ്ണകുമാര്‍, പ്രണവ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. മനഃപൂര്‍വം ആക്രമിക്കല്‍, തടഞ്ഞുവയ്ക്കല്‍, അസഭ്യം വിളിക്കല്‍ എന്നിവയുടെ പേരിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
പി.സി.ജോര്‍ജ് ജയിലില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ മാധ്യമ പ്രവര്‍ത്തകര്‍ പ്രതികരണം തേടുന്നതിനിടെ സ്വീകരണം നല്‍കാന്‍ എത്തിയ ബിജെപി പ്രവര്‍ത്തകര്‍ മര്‍ദിക്കുകയായിരുന്നു. ട്വന്റിഫോര്‍ കാമറാമാന്‍ എസ്.ആര്‍.അരുണ്‍ ഉള്‍പ്പെടെ ആക്രമത്തില്‍ പരുക്കേറ്റിരുന്നു. കയ്യേറ്റത്തില്‍ 24 കാമറമാന്‍ അരുണ്‍ എസ് ആറിന് നെഞ്ചിലും വയറ്റിലുമാണ് ചവിട്ടേറ്റത്. പിസി ജോര്‍ജ് പുറത്തേക്ക് വരുന്നതറിഞ്ഞ് മകന്‍ ഷോണ്‍ ജോര്‍ജിന്റെ നിര്‍ദേശ പ്രകാരം പ്രധാനകാവടത്തിന്റെ സൈഡില്‍ കൃത്യമായ കാമറകള്‍ സ്ഥാപിച്ച് മാധ്യമപ്രവര്‍ത്തകര്‍ കാത്തു നില്‍ക്കുന്നതിനിടയിലാണ് മര്‍ദനം ഉണ്ടായത്.
Story Highlights: Sean George said the decision to appear for questioning was later made by PC George
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here