Advertisement

ഒ​ഴി​ഞ്ഞ സ്ഥ​ല​ങ്ങ​ൾ വേ​ലി​കെ​ട്ടി സം​ര​ക്ഷി​ക്ക​ണം; ലം​ഘി​ച്ചാ​ൽ പി​ഴ

May 28, 2022
2 minutes Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ന​ഗ​ര​ത്തി​ലെ ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന സ്ഥ​ല​ങ്ങ​ൾ വേ​ലി​കെ​ട്ടി സം​ര​ക്ഷി​ക്കാ​ത്ത ഉ​ട​മ​ക​ൾ​ക്ക്​ മീ​റ്റ​റി​ന്​ നൂ​റ്​ റി​യാ​ൽ പി​ഴ​യെ​ന്ന്​ മു​നി​സി​പ്പ​ൽ ഗ്രാ​മ ഭ​വ​ന മ​ന്ത്രാ​ല​യം. റി​യാ​ദ്, ദ​മ്മാം, മ​ക്ക, മ​ദീ​ന, ജി​ദ്ദ എ​ന്നീ അ​ഞ്ച്​ പ​ട്ട​ണ​ങ്ങ​ളി​ലാ​ണ്​ തീ​രു​മാ​നം ആ​ദ്യം ന​ട​പ്പാ​ക്കു​ന്ന​ത്. ജൂ​ലൈ ഒ​ന്ന്​ മു​ത​ൽ പ​ട്ട​ണ​ത്തി​ലെ ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന ഭൂ​മി ​മ​തി​ൽ​കെ​ട്ടി​യോ വേ​ലി​കെ​ട്ടി​യോ സം​ര​ക്ഷി​ക്ക​ണ​മെ​ന്ന തീ​രു​മാ​നം ന​ട​പ്പാ​ക്കു​ന്ന​തി​​ന്റെ മു​ന്നോ​ടി​യാ​ണ്​ ​മു​നി​സി​പ്പാ​ലി​റ്റി ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

Read Also: സംസ്ഥാനത്തെ ഹജ്ജ് നറുക്കെടുപ്പ് പൂര്‍ത്തിയായി; 5274 പേര്‍ക്ക് ഹജ്ജിന് അവസരം

വാ​ണി​ജ്യ തെ​രു​വു​ക​ളി​ൽ സ്ഥി​തി​ചെ​യ്യു​ന്ന ഒ​ഴി​ഞ്ഞ​സ്ഥ​ല​ങ്ങ​ളു​ടെ അ​തി​ർ​ത്തി നി​ർ​ണ​യി​ക്കു​ക, പ​ട്ട​ണ​ത്തി​​ന്റെ കാ​ഴ്​​ച ന​ന്നാ​ക്കു​ന്ന ഈ ​സ്ഥ​ല​ങ്ങ​ളി​ൽ മാ​ലി​ന്യം നി​​ക്ഷേ​പി​ക്കു​ന്ന​തും അ​ടി​ഞ്ഞു​കൂ​ടു​ന്ന​തും കു​റ​യ്ക്കു​ക, കൈ​യേ​റ്റ​ങ്ങ​ളി​ൽ​നി​ന്ന് സം​ര​ക്ഷി​ക്കു​ക, ഭൂ​മി​യു​ടെ ഉ​ട​മ​സ്ഥാ​വ​കാ​ശ പ​രി​ധി വ്യ​ക്ത​മാ​ക്കു​ക എ​ന്നി​വ​യാണ് ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. ഇ​തു​സം​ബ​ന്ധി​ച്ച്​ പ്ര​ധാ​ന പ​ട്ട​ണ​ങ്ങ​ളി​ലെ കെ​ട്ടി​ട ഉ​ട​മ​ക​ളെ ബോ​ധ​വ​ത്​​ക​രി​ക്കാ​ൻ മ​ന്ത്രാ​ല​യം നേ​രത്തേ കാ​മ്പ​യി​ൻ ന​ട​ത്തി​യിരുന്നു.

Story Highlights: Vacant areas should be fenced and protected

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement