കടം വാങ്ങിയ പണം തിരികെ നല്‍കിയില്ല; ദളിത് യുവാവിനെ ചങ്ങലക്കിട്ട് മര്‍ദിച്ചു

കടം വാങ്ങിയ പണം തിരികെ നല്‍കാത്തതിന് ദളിത് യുവാവിനെ തൊഴുത്തില്‍ കെട്ടിയിട്ട് മര്‍ദിച്ചു. രാജസ്ഥാനിലെ ബുണ്ടിയില്‍ ആണ് ദളിത് യുവാവിനെ 31 മണിക്കൂര്‍ ചങ്ങലയില്‍ കെട്ടിയിട്ട് മര്‍ദിച്ചത്.
പരംജിത്ത് സിംഗ് എന്നയാളില്‍ നിന്നാണ് മര്‍ദനമേറ്റ രാധേശ്യാം മേഘ്വാള്‍ എഴുപതിനായിരം രൂപ സഹോദരിയുടെ വിവാഹത്തിനായി വാങ്ങിയത്. ഒരു വര്‍ഷം രാധേശ്യാം പരംജിത്തിന് വേണ്ടി ജോലി ചെയ്തു. കുടിശ്ശികയായ മുപ്പതിനായിരം രൂപ നല്‍കാത്തതിനാലാണ് പരംജിത്ത് യുവാവിനെ കെട്ടിയിട്ട് മര്‍ദിച്ചത്.
മര്‍ദനത്തിന് പുറമേ ഇയാള്‍ക്ക് ഭക്ഷണം പോലും നല്‍കിയിരുന്നില്ല. യുവാവിന്റെ പരാതിയില്‍ ഒളിവില്‍ പോയ പരംജിത്ത് ഉള്‍പ്പടെയുള്ള ആറ് പ്രതികള്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Story Highlights: dalit youth chained in cattle shed tortured
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here