Advertisement

മം​ഗളൂരു സർവകലാശാലയിലും വിവാദം; ഹിജാബ് ധരിച്ചെത്തിയ വിദ്യാർഥികളെ തിരിച്ചയച്ചു

May 29, 2022
Google News 2 minutes Read

കർണാടകയിൽ ഇടവേളക്ക് ശേഷം വീണ്ടും ഹിജാബ് വിവാദം. യൂണിഫോം നിർബന്ധമാക്കണമെന്ന് മംഗളൂരു സർവകലാശാല നിർദേശം പുറപ്പെടുവിച്ചതിന് പിന്നാലെ, ഹിജാബ് ധരിച്ചെത്തിയ വിദ്യാർഥികളെ ക്ലാസിൽ കയറ്റാതെ തിരിച്ചയച്ചു. മംഗളൂരു സർവകലാശാലയിലെ വിസി, പ്രിൻസിപ്പൽ, സിൻഡിക്കേറ്റ് അംഗങ്ങൾ എന്നിവരുമായി കോളജ് ഡെവലപ്‌മെന്റ് കൗൺസിൽ വെള്ളിയാഴ്ച ചേർന്ന യോഗത്തിലാണ് മാർച്ച് 15 ലെ കർണാടക ഹൈക്കോടതിയുടെ വിധി പ്രകാരം ക്ലാസ് മുറികളിൽ ഹിജാബ് അനുവദിക്കില്ലെന്ന് തീരുമാനിച്ചത്.

മുസ്‌ലിം പെൺകുട്ടികളുടെ വിദ്യാഭ്യാസത്തെ ഡ്രസ് കോഡ് ബാധിക്കില്ലെന്ന് വിസി സുബ്രഹ്മണ്യ യദപ്പാടിത്തയ വാർത്താസമ്മേളനത്തിൽ ഉറപ്പുനൽകിയിരുന്നു. എന്നാൽ ശനിയാഴ്ച ഹിജാബ് ധരിച്ചെത്തിയ വിദ്യാർഥികളെ തിരിച്ചയച്ചു. വിദ്യാർഥികളുമായി പ്രിൻസിപ്പൽ സംസാരിക്കുന്ന വീഡിയോയും പ്രചരിച്ചു. കോളജ് പ്രിൻസിപ്പൽ അനുസൂയ റായി പെൺകുട്ടികളുമായി സംസാരിക്കുകയും ഹിജാബ് ധരിക്കാതെ ക്ലാസുകളിൽ ഇരിക്കണമെന്ന് ആവശ്യപ്പെടുന്നതും വീഡിയോയിൽ കാണാം. സംഭവത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും രം​ഗത്തെത്തി.

Story Highlights: Mangalore University: Girls in hijab sent back; CM says focus on studies

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here