Advertisement

ബീഡി വാങ്ങി നൽകിയില്ല; പൊലീസുകാരെ പ്രതികൾ മർദിച്ചു

May 29, 2022
Google News 2 minutes Read
kilimanoor

കോടതിയിൽ ഹാജരാക്കി തിരികെവരുംവഴി മോഷണക്കേസിലെ പ്രതികൾ പൊലീസുകാരെ ആക്രമിച്ചു. ചോദിച്ചിട്ടും ബീഡി വാങ്ങി നൽകിയില്ലെന്ന കാരണത്താലാണ് പ്രതികളായ മുഹമ്മദ് ഷാൻ, അച്ചു എന്ന അനന്തൻ, ഷിഫാൻ എന്നിവർ പൊലീസുകാരെയും യാത്രക്കാരെയും മര്‌‍‍ദിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേർക്കെതിരെയും കിളിമാനൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

നിരവധി മോഷണക്കേസുകളിലെ പ്രതികളാണിവർ. കഴിഞ്ഞ ദിവസം ഉച്ചയോടുകൂടിയായിരുന്നു സംഭവം. കടയ്ക്കൽ കോടതിയിൽ ഹാജരാക്കിയ പ്രതികളെ കെ.എസ്.ആർ.ടി.സി ബസിൽ തിരികെ പൂജപ്പുര ജയിലിൽ കൊണ്ടുപോകും വഴിയാണ് പ്രതികൾ പൊലീസുകാർക്കുനേരെ തിരിഞ്ഞത്. ബീഡി വാങ്ങി നൽകാത്തതിനെ തുടർന്ന് അക്രമാസക്തമായ പ്രതികളാണ് അകമ്പടി പൊലീസുകാരെയും ബസ് യാത്രക്കാരെയും മർദ്ദിച്ചത്.

Read Also: പാരമ്പര്യ വൈദ്യന്‍ ഷാബാ ശരീഫിന്റെ കൊലപാതകം: ഒളിവില്‍ കഴിയുന്ന പ്രതിയെ സഹായിച്ചയാള്‍ പിടിയില്‍

തുടർന്ന് കെ.എസ്.ആർ.ടി.സി ബസിൽ തന്നെ കിളിമാനൂർ പൊലീസ് സ്റ്റേഷനിൽ എത്തിച്ച് പ്രതികളെ കീഴ്പ്പെടുത്തുകയായിരുന്നു. എ.ആർ ക്യാമ്പിൽ നിന്ന് പകരം പൊലീസുകാരെയും വാഹനവും എത്തിച്ച ശേഷം പ്രതികളെ ജയിലിലേക്ക് മാറ്റുകയായിരുന്നു.

കിളിമാനൂർ പൊലീസ് സ്റ്റേഷനിൽ എത്തിച്ചപ്പോൾ പ്രതികളിലൊരാൾ സ്റ്റേഷനിലെ ടാബ് എറിഞ്ഞു പൊട്ടിച്ചു. സർക്കാർ മുതൽ നശിപ്പിച്ചതിന് പ്രത്യേക കേസും ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തു. മർദ്ദനത്തിനിരയായ തിരുവനന്തപുരം എ.ആർ ക്യാമ്പിലെ പൊലീസുകാരെ കേശവപുരം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി.

Story Highlights: policemen were beaten by the accused in kilimanoor

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here