Advertisement

‘തെരഞ്ഞെടുപ്പിന് ശേഷം ബിജെപി പിസി ജോർജിനെ കൈവിടും,അല്ലെങ്കിൽ പിസി ജോർജ് ബിജെപിയെ കൈവിടും’; രമേശ് ചെന്നിത്തല ട്വന്റി ഫോറിനോട്

May 29, 2022
Google News 2 minutes Read

പി സി ജോർജിന്റെ നാടകത്തിന് സർക്കാർ കൂട്ടുനിന്നെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സർക്കാരിന് ഇക്കാര്യത്തിൽ ഒട്ടും ആത്മാർത്ഥതയില്ല. തെരഞ്ഞെടുപ്പിന് ശേഷം ബിജെപി പി സി ജോർജിനെ കൈവിടും, അല്ലെങ്കിൽ പിസി ജോർജ് ബിജെപിയെ കൈവിടും. തൃക്കാക്കര യുഡിഎഫിന്റെ ശക്തിദുർഗമാണ്. നല്ല ആത്മവിശ്വാസമുണ്ടെന്നും ചെന്നിത്തല ട്വന്റി ഫോറിനോട് പറഞ്ഞു.(ramesh chennithala against pc george)

Read Also: സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം; മികച്ച നടന്‍ ജോജു ജോര്‍ജ്, ബിജു മേനോന്‍; മികച്ച നടി രേവതി

‘തൃക്കാക്കര യുഡിഎഫിന്റെ ശക്തിദുർഗമാണ്.അതുകൊണ്ടു തന്നെ ഞങ്ങൾക്ക് നല്ല ആത്മവിശ്വാസമുണ്ട്. സ്ഥാനാർത്ഥിക്ക് നല്ലൊരു മേൽകൈ ആദ്യം മുതലേ ലഭിക്കുകയുണ്ടായി. തെരഞ്ഞെടുപ്പിന് ശേഷം ബിജെപി പി സി ജോർജിനെ കൈവിടും. അല്ലെങ്കിൽ പിസി ജോർജ് ബിജെപിയെ കൈവിടും.

കോൺഗ്രസിന് ഒരുകാലവും ഉണ്ടാകാത്ത ഐക്യവും യോജിപ്പും യുഡിഎഫിന്റെ തെരെഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ദൃശ്യമായിരുന്നു. ജനങ്ങൾക്ക് സർക്കാരിനെതിരെയുള്ള എതിർപ്പ് വളരെ വ്യക്തമാണ്. ആ വികാരം പ്രതിഭലിക്കുന്നുണ്ട്. വിലക്കയറ്റം കൊണ്ട് ബുദ്ധിമുട്ടുന്നവർ, പെട്രോൾ ഡീസൽ വില വർധനവ്, ഉള്ള തൊഴിൽ നഷ്ടപ്പെട്ട ആളുകളുടെ പ്രയാസങ്ങൾ ഇതെല്ലം തെരെഞ്ഞെടുപ്പിനെ ബാധിക്കും. യുഡിഎഫിന് വലിയ പ്രതീക്ഷയാണ് തൃക്കാക്കരിയിൽ’ -രമേശ് ചെന്നിത്തല ട്വന്റി ഫോറിനോട് പറഞ്ഞു.

Story Highlights: ramesh chennithala against pc george

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here