Advertisement

വധശിക്ഷ നിർത്തലാക്കുമെന്ന് സാംബിയ; സ്വാഗതം ചെയ്ത് യുഎൻ

May 29, 2022
Google News 2 minutes Read

വധശിക്ഷ നിർത്തലാക്കാനുള്ള സാംബിയയുടെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് യുഎൻ. വാഗ്ദാനം യാഥാർത്ഥ്യമാക്കുന്നതിന് സാംബിയൻ അധികാരികൾക്ക് സാങ്കേതിക സഹായവും സഹകരണവും നൽകാൻ OHCHR തയ്യാറാണെന്ന് യുഎൻ മനുഷ്യാവകാശ ഓഫീസ് വക്താവ് സെയ്ഫ് മഗഗ്നോ പറഞ്ഞു.

“രാജ്യത്ത് വധശിക്ഷ നിർത്തലാക്കുമെന്നും, ക്രൂരവും മനുഷ്യത്വരഹിതവും നികൃഷ്ടവുമായ ശിക്ഷാവിധി അവസാനിപ്പിക്കാൻ പാർലമെന്റുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന സാംബിയൻ പ്രസിഡന്റിന്റെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു”-സെയ്ഫ് മഗാംഗോ പറഞ്ഞു. വധശിക്ഷ മൗലിക മനുഷ്യാവകാശങ്ങൾക്കും അന്തസ്സിനും യോജിച്ചതന്ല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ക്യാപിറ്റൽ പണിഷ്മെന്റ് നിർത്തലാക്കൽ, രാജ്യത്തെ മനുഷ്യാവകാശങ്ങളുടെ ഒരു പ്രധാന ചുവടുവയ്പായിരിക്കുമെന്നും മഗാംഗോ പറഞ്ഞു. ആഫ്രിക്ക ദിനത്തോടനുബന്ധിച്ച് നടത്തിയ പ്രസംഗത്തിൽ പ്രസിഡന്റ് ഹകൈൻഡെ ഹിചിലേമ വധശിക്ഷ നിർത്തലാക്കുമെന്ന് പ്രഖ്യാപിച്ചതായി യുഎൻ ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. 170-ഓളം രാജ്യങ്ങൾ ക്യാപിറ്റൽ പണിഷ്മെന്റ് നിർത്തലാക്കുകയോ മൊറട്ടോറിയം ഏർപ്പെടുത്തുകയോ ചെയ്തിട്ടുണ്ട്.

Story Highlights: UN welcomes Zambia’s pledge to abolish death penalty

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here