Advertisement

കള്ളവോട്ട് ചെയ്യുന്നത് യുഡിഎഫ് ആണ്; തൃക്കാക്കരയിൽ അത് നടക്കില്ല; ഇ പി ജയരാജൻ

May 30, 2022
Google News 1 minute Read

കള്ളവോട്ട് ചെയ്യുന്നത് യുഡിഎഫ് ആണ്. തൃക്കാക്കരയിൽ പക്ഷേ അത് നടക്കില്ലെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. തൃക്കാക്കര ഉപതെരഞ്ഞെടുപ്പോടെ കേരളത്തിൽ യുഡിഎഫിൻ്റെ തകർച്ച പൂർണ്ണമാകുമെന്ന് ഇ പി ജയരാജൻ പറഞ്ഞു. ഇടതുപക്ഷം വൻ വിജയം നേടും.വി ഡീ സതീശൻ പറയുന്നത് ആരെങ്കിലും കണക്കിൽ എടുക്കുമോയെന്നും ഇ പി ജയരാജൻ ചോദിച്ചു.

തൃക്കാക്കര ഉരതെരഞ്ഞെടുപ്പ് വോട്ടെടുപ്പിന്റെ നിശബ്ദ പ്രചരണം മണ്ഡലത്തിൽ പുരോ​ഗമിക്കുമ്പോൾ പക്ഷേ നേതാക്കൾ ആരോപണ പ്രത്യാരോപണങ്ങൾ തുടരുകയാണ്. മുതിർന്ന കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല തുടക്കം മുതൽ തൃക്കാക്കര മണ്ഡലം കേന്ദ്രീകരിച്ച് പ്രവർത്തനങ്ങൾ ഏകോകിപ്പിക്കുകയാണ്. ഇടത് മുന്നണി കൺവീനർ ഇ.പി.ജയരാജനും മണ്ഡലത്തിൽ തുടക്കം മുതലുണ്ട്.

Read Also: സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം; മികച്ച നടന്‍ ജോജു ജോര്‍ജ്, ബിജു മേനോന്‍; മികച്ച നടി രേവതി

യുഡിഎഫിൽ ഭിന്നതയുണ്ടെന്നത് ഇടത് മുന്നണിയുടെ വ്യാജപ്രചാരണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. തൃക്കാക്കരയിൽ കെ സുധാകരൻ അവസാനഘട്ടത്തിൽ മാറിനിന്നത് ആരോഗ്യപ്രശ്‌നങ്ങൾ ഉള്ളതിനാലാണ്. മുഖ്യമന്ത്രി ജനങ്ങളെ വർഗീയമായി വേർതിരിക്കാൻ ശ്രമിക്കുന്നെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. പി സി ജോർജും സർക്കാരും തമ്മിൽ നടക്കുന്നത് ഒത്തുകളിയാണ്. തൃക്കാക്കരിയിൽ യുഡിഎഫ് ചരിത്ര വിജയം നേടുമെന്ന് ചെന്നിത്തല വ്യക്തമാക്കി.

Story Highlights: epjayarajan against udf thrikkakara

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here