Advertisement

‘കുട്ടികളുടെ കൈയില്‍ വാള്‍ അല്ല, പുസ്തകം വെച്ച് കൊടുക്കടോ’; വിഎച്ച്പി റാലിക്കെതിരെ ഹരീഷ് ശിവരാമകൃഷ്ണന്‍

May 30, 2022
Google News 2 minutes Read

വിശ്വഹിന്ദു പരിഷത്ത് റാലിക്കെതിരെ പ്രതികരണവുമായി ഗായകന്‍ ഹരീഷ് ശിവരാമകൃഷ്ണന്‍. റാലിയില്‍ പെണ്‍കുട്ടികള്‍ വാളേന്തി പ്രകടനം നടത്തിയതിനെതിരെ ഹരീഷ് ശിവരാമകൃഷ്ണന്‍ ഫേസ്ബുക്കിലൂടെയാണ് പ്രതികരിച്ചത്. കുട്ടികളുടെ കൈയില്‍ വാള്‍ അല്ല, പുസ്തകം വെച്ച് കൊടുക്കണമെന്നും അവര്‍ക്ക് സമാധാനവും സാഹോദര്യവും സഹിഷ്ണുതയും എന്തെന്ന് പഠിപ്പിച്ച് കൊടുക്കണമെന്നും ഹരീഷ് കുറിച്ചു.

കഴിഞ്ഞ ദിവസമായിരുന്നു നെയ്യാറ്റിന്‍കര കീഴാറൂരില്‍ ആയുധമേന്തി വിഎച്ച്പി വനിതാ വിഭാഗമായ ദുര്‍ഗാവാഹിനിയുടെ പഥസഞ്ചലനം. മെയ് 22 ന് ആയിരുന്നു പെണ്‍കുട്ടികള്‍ പങ്കെടുത്ത പഥസഞ്ചലനം. സംഭവത്തില്‍ വാളേന്തി പഥസഞ്ചലനം നടത്തിയെന്ന പേരില്‍ പൊലീസ് കേസ് എടുത്തിട്ടുണ്ട്. വാളേന്തിയുള്ള പ്രകടനത്തിന്റെ ദൃശ്യങ്ങളുമായി പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ റൂറല്‍ ജില്ല പൊലീസ് മേധാവിയെ സമീപിക്കുകയായിരുന്നു. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

‘പിള്ളേരുടെ കയ്യില്‍ വാള്‍ അല്ല, പുസ്തകം വെച്ച് കൊടുക്കേടോ. പകയും, പ്രതികാരവും വിദ്വേഷവും അല്ല, സമാധാനം സാഹോദര്യം സഹിഷ്ണുത ഒക്കെ പറഞ്ഞു കൊടുക്കെടോ. മനുഷ്യനായി ജീവിക്കാന്‍ പറഞ്ഞു കൊടുക്കെടോ.’

Story Highlights: ‘Give children a book, not a sword’; Harish Sivaramakrishnan against VHP rally

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here