സിവില്‍ സ്റ്റേഷനില്‍ നിന്ന് തൊണ്ടിമുതല്‍ സ്വര്‍ണം കാണാതായി; നഷ്ടമായത് 50 പവനോളം സ്വര്‍ണം

തിരുവനന്തപുരം കുടപ്പനക്കുന്ന് സിവില്‍ സ്റ്റേഷനില്‍ നിന്ന് തൊണ്ടിമുതല്‍ സ്വര്‍ണം കാണാതായി. ആര്‍.ഡി.ഒയുടെ കരുതലിലുണ്ടായിരുന്ന സ്വര്‍ണമാണ് കാണാതായത്.സീനിയര്‍ സൂപ്രണ്ടിനായിരുന്നു സ്വര്‍ണത്തിന്റെ സംരക്ഷണ ചുമതല. 50 പവനോളം സ്വര്‍ണം നഷ്ടപ്പെട്ടെന്നാണ് സൂചന.സംഭവത്തില്‍ പേരൂര്‍ക്കട പൊലീസ് കേസെടുത്തിട്ടുണ്ട്. തര്‍ക്ക വസ്തുക്കള്‍, അഞ്ജാത മൃതദേഹങ്ങള്‍ എന്നിവയില്‍ നിന്നുള്ള സ്വര്‍ണ്ണമാണ് ആര്‍.ഡി.ഒ ഓഫീസില്‍ സൂക്ഷിച്ചിരുന്നത്. (gold missing kudappanakkunn civil station)
സ്വര്‍ണം നഷ്ടമായതിനെക്കുറിച്ചുള്ള പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തലുകള്‍ സബ് കളക്ടര്‍ ജില്ലാ കളക്ടര്‍ മുമ്പാകെ സമര്‍പ്പിച്ചിട്ടുണ്ട്. ഇതിന് പിന്നാലെ കളക്ടര്‍ ഉന്നത തല അന്വേഷണത്തിന് ഉത്തരവിട്ടു. അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ്, സബ് കളക്ടര്‍, ഡെപ്യൂട്ടി കളക്ടര്‍ എന്നിവരെ ഉള്‍പ്പെടുത്തി ഒരു കമ്മിറ്റി രൂപീകരിച്ച് ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ അന്വേഷണം നടത്താനും തീരുമാനിച്ചിട്ടുണ്ട്.
2010 മുതല്‍ 2019 വരെയുള്ള കാലയളവിലെ വിവിധ കേസുകളിലെ തൊണ്ടിമുതലുകളില്‍ നിന്നാണ് നഷ്ടം സംഭവിച്ചിരിക്കുന്നതെന്നും അതിനാല്‍ ഇക്കാലയളവിലെ കസ്റ്റോഡിയന്‍മാര്‍ക്കെതിരെ വിശദമായ അന്വേഷണം നടക്കുമെന്നും സൂചനയുണ്ട്.
Story Highlights: gold missing kudappanakkunn civil station
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here