Advertisement

നരേന്ദ്രമോദി സർക്കാരിന്റെത് സാധാരണക്കാരുടെ ശബ്ദം, ഇന്ത്യൻ രാഷ്ട്രീയ സംസ്‌കാരത്തെ അദ്ദേഹം മാറ്റി; ജെ പി നദ്ദ

May 30, 2022
2 minutes Read

നരേന്ദ്രമോദി സർക്കാരിന്റെത് സാധാരണക്കാരുടെ ശബ്ദമെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ. നരേന്ദ്ര മോദി സർക്കാരിന്റെ എട്ടാം വാർഷിക ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ രാഷ്ട്രീയ സംസ്‌കാരത്തെ നരേന്ദ്ര മോദി മാറ്റി. ഏകികൃത സിവിൽ കോഡ് സർക്കാർ പരിഗണനയിലാണ്.(jp naddah praises 8years of bjp government)

Read Also: ‘ഒരു മണിക്കൂറെങ്കിലും മുഖ്യമന്ത്രിക്ക് പി സി ജോര്‍ജിനെ ജയിലിലിടണം’; പ്രീണനമെന്ന് ഷോണ്‍ ജോര്‍ജ്

എല്ലാവക്കും ഒരേ നീതി, ആരോടും പ്രീണനമില്ല എന്നതാണ് ബിജെപിയുടെ നയം. കാശി, മഥുര വിഷയങ്ങളിൽ കോടതിയാണ് തീരുമാനമുണ്ടാക്കേണ്ടത്. ഭരണഘടനാപരമായ എല്ലാ നടപടിയും ബിജെപി സ്വീകരിക്കും. ജാതി, വംശ, കുടുംബവാദങ്ങൾക്ക് വെല്ലുവിളി. ഉത്തരവാദിത്തമുള്ള സർക്കാരാണ് ബിജെപി സർക്കാർ. കൂടാതെ ഈ വരുന്ന 15 ദിവസങ്ങളിലെ പാർട്ടി പ്രചാരണത്തിന്റെ വിശദ വിവരങ്ങളും ജെ പി നദ്ദ അവതരിപ്പിച്ചു.

നരേന്ദ്ര മോദി സർക്കാരിന്റെ എട്ടാം വാർഷികം ആഘോഷിക്കുമ്പോൾ അതിന് മറ്റ് രാഷ്ട്രീയ ലക്ഷ്യങ്ങൾ കൂടിയുണ്ട്. 2024 ലോക് സഭാ തെരഞ്ഞെടുപ്പാണ് എടുത്ത് പറയേണ്ടതിൽ ഒന്ന്. കഴിഞ്ഞ 8 വർഷത്തിനിടെ രാജ്യം കൈവരിച്ച നേട്ടങ്ങൾ നേരത്തെ ആരും സ്വപ്നം പോലും കാണാത്തതെന്നും പ്രധാനമന്ത്രി പറഞ്ഞു. ലോകത്തിന് മുന്നിൽ രാജ്യത്തിൻ്റെ അഭിമാനം ഉയർന്നു , ലോക വേദികളിൽ ഇന്ത്യ ശക്തമായ സാന്നിധ്യമായി .യുവാക്കളാണ് ഇന്ത്യയെ നയിക്കുന്നത്.സാങ്കേതിക വിദ്യകളുടെ ഉപയോഗം വ്യാപിപ്പിച്ചു .പാവങ്ങൾക്കും നീതി ഉറപ്പാക്കി .സര്‍ക്കാര്‍ സേവനങ്ങൾ തങ്ങൾക്കും ലഭിക്കുമെന്ന് ഇന്ന് സാധാരണക്കാർക്ക് ഉറപ്പുണ്ട്.2014 മുൻപേ അഴിമതി, പക്ഷപാതം, തീവ്ര സംഘടനകളുടെ വ്യാപനം , വിവേചനം എന്നിവയുടെ പിടിയിൽ പെട്ട രാജ്യത്തെ മോചിപ്പിക്കുകയാണ് സര്‍ക്കാരെന്നും മോദി പറഞ്ഞു.

Story Highlights: jp naddah praises 8years of bjp government

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top