തിരുവനന്തപുരത്ത് ബസുകൾ തമ്മിൽ കൂട്ടിയിടിച്ചു

തിരുവനന്തപുരം – തെങ്കാശി ദേശീയപാതയിൽ കൊല്ലം മടത്തറയിൽ കെഎസ്ആർടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചു. എൺപതിലധികം പേർക്ക് പരുക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്.
മടത്തറയിൽ നിന്ന് കുളത്തുപ്പുഴയിലേക്ക് കെഎസ്ആർടിസി ബസ് പോവുകയായിരുന്നു. പാറശാലയിൽ നിന്നും തെന്മലയിലേക്ക് വിനോദയാത്ര പോയ ടൂറിസ്റ്റ് ബസുമാണ് കൂട്ടിയിടിച്ചത്. സംഭവത്തിൽ എൺപതിലധികം പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരിൽ കുറച്ച് പേലെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 41 പേരെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ എത്തിച്ചെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. ആശുപത്രിയിൽ എത്തിച്ചവരിൽ ഒരു കുഞ്ഞിന് സാരമായ പരുക്കുണ്ടെന്നും മന്ത്രി അറിയിച്ചു.
തിരുവനന്തപുരം മെഡിക്കൽ കോളജിൽ കൺട്രോൾ റൂം തുറന്നിട്ടുണ്ട് : 0471 2528300
Story Highlights: thiruvananthapuram bus accident 80 injured
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here