പിക്കപ്പ് വാന്‍ മണല്‍ക്കൂനയില്‍ തട്ടി മറിഞ്ഞു; സൗദിയില്‍ മലയാളി ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു

സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി ഉള്‍പ്പെടെ മൂന്ന് പേര് മരിച്ചു. കൊല്ലം കരുനാഗപ്പള്ളി പുത്തന്‍വീട്ടില്‍ പടിറ്റതില്‍ ഇസ്മായില്‍ കുഞ്ഞിന്റെ മകന് മുഹമ്മദ് റാഷിദ് ഉള്‍പ്പെടെയാണ് മരിച്ചത്. 32 വയസായിരുന്നു. റാഷിദിനെക്കൂടാതെ തമിഴ്നാട്, ബംഗ്ലാദേശ് സ്വദേശികളായ രണ്ട് പേരും മരിച്ചു.
പിക്കപ്പ് വാന്‍ മണല്‍ക്കൂനയില്‍ തട്ടി മറിഞ്ഞാണ് അപകടമുണ്ടായത്. അല്‍ ഹസയില്‍ നിന്ന് 300 കിലോമീറ്റര്‍ അകലെ ഹര്‍ദില്‍ വച്ചാണ് അപകടമുണ്ടായത്. വാന്‍ മണല്‍ക്കൂനയില്‍ തട്ടി മറിഞ്ഞതോടെ മൂന്നുപേരും വാഹനത്തിനടിയിലായി പോകുകയായിരുന്നു.
മറിഞ്ഞുകിടക്കുന്ന വാഹനം അതുവഴി പോയ മറ്റൊരു യാത്രികന് കാണുകയും വാഹനത്തിനടിയില്‍ ആളുണ്ടെന്ന് മനസിലാക്കുകയും ചെയ്തു. ഇയാള്‍ അപകടത്തെക്കുറിച്ച് ട്വീറ്റ് ചെയ്തതോടെയാണ് സംഭവം പുറംലോകമറിയുന്നത്.
Story Highlights: three died in an accident Saudi arabia
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here